HOME
DETAILS
MAL
ബൈക്കിലെത്തിയ യുവാവ് പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ചാടി
backup
May 23 2022 | 09:05 AM
ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയര്‍ഫോഴ്സ് തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
KL 30 ഇ 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയില്‍ ചാടിയത്.ബൈക്ക് പാലത്തിന് സമീപത്തായിനിര്‍ത്തിയിട്ടതിനു ശേഷം ഇയാള്‍ പാലത്തില്‍ നിന്നും ചാടിയത്. ഫയര്‍ഫോഴ്സാണ് തെരച്ചില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."