HOME
DETAILS

ഒരേയൊരു രമ

  
backup
April 02 2023 | 05:04 AM

kk-rama-targeted-at-legislative-assembly

 


ഇപ്പോഴും എന്റെ വീറിൽ പഴയ എസ്.എഫ്.ഐയുടെ ചൂരുണ്ടാകാതെ വയ്യ എന്ന് കെ.കെ രമ പറയുന്നത് നിയമസഭയിൽ മണിയാശാന്റെ വൈധവ്യവിധിപ്രസ്താവത്തെ തുടർന്ന സംഘർഷത്തിനിടെയാണ്. പിണറായി രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ആഹ്ലാദമെല്ലാം ആവിയാവാൻ നിയമസഭക്കകത്തെ രമയുടെ സാന്നിധ്യം മാത്രം മതി. കെ.കെ രമക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ഇപ്പോൾ കെ.കെ രമയ്ക്ക് എല്ലുണ്ടോ എന്നതായി മാറി.
മുഖ്യമന്ത്രിയുടെ മൂക്കിന് മുന്നിൽ കൗമാരക്കാരി പെൺകുട്ടി പീഡനത്തിനിരയായിട്ട് പ്രതിയെ പിടിക്കാനാവാതെ പൊലിസ് നട്ടപ്രാന്ത് പിടിക്കുമ്പോൾ അത് ചർച്ച ചെയ്യാനല്ലെങ്കിൽ എന്തിന് നിയമസഭ എന്ന പ്രതിപക്ഷ നേതാവിന്റെ ചാട്ടുളിച്ചോദ്യത്തിന് പിന്നാലെയാണ് സ്പീക്കറുടെ അംഗരക്ഷകരുമായി കെ.കെ രമയുടെ മൽപിടിത്തമുണ്ടായത്. സ്ത്രീകളുടെ സുരക്ഷാപ്രശ്‌നത്തിൽ പഴയ എസ്.എഫ്.ഐക്കാരിയായി മാറിയ രമയുടെ കൈക്ക് പരുക്കു പറ്റി. തിരുവനന്തപുരത്തെ സർക്കാരാശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് പ്ലാസ്റ്ററിട്ടു. തുടർന്നാണ് വ്യാജ എക്‌സ്‌റേയും ചിത്രങ്ങളും വച്ച് രമയ്‌ക്കെതിരേ സി.പി.എം സൈബർ വിങ് പ്രചാരണം പൊടിപൊടിച്ചത്. അത് ഏറ്റുപിടിക്കാൻ മുൻ എസ്.എഫ്.ഐ നേതാവായ എം.എൽ.എയുമുണ്ടായി. തനിക്കെതിരേ നടത്തിയ വ്യാജ പ്രചാരണത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രമ നൽകിയ പരാതി പൊലിസിന്റെ സൈബർ സെല്ലിന് അയച്ചതല്ലാതെ ആരെയും പ്രതി ചേർത്തിട്ടില്ല. എം.ആർ.ഐ സ്‌കാനിങ്ങിനുശേഷം വലതു കൈയിന്റെ ലിഗ്മെന്റ് പൊട്ടിയിരിക്കുന്നുവെന്നും എട്ടാഴ്ചത്തെ ചികിത്സ വേണമെന്നും ആശുപത്രിയിൽനിന്ന് വിധിച്ചിരിക്കുന്നു.

 


ഇതേ ഘട്ടത്തിൽ തന്നെയാണ് രമയ്ക്ക് മൂന്നാമത്തെ ഭീഷണിക്കത്ത് ലഭിച്ചത്. നീ വീണ്ടും കളി തുടങ്ങി അല്ലേ എന്ന് തുടങ്ങുന്ന കത്തിൽ ഒരു മാസത്തിനകം നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്ന് പറയുന്നു. കൈയൊടിഞ്ഞു കാലൊടിഞ്ഞുവെന്നൊക്കെ പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണല്ലേ എന്നാണ് ചോദ്യം. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നോരാണെന്ന് അറിയാമല്ലോ എന്ന കത്ത് എഴുതിയത് പയ്യന്നൂർ സഖാക്കൾ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. മറ്റു രണ്ടു കത്തുകളെപ്പോലെ ഇതും രമ പൊലിസിന് കൊടുത്തിട്ടുണ്ട്.
കൊന്നു തള്ളിയവരുടെ ഭാര്യമാരിൽ രമയ്ക്ക് മാത്രമെന്താ കൊമ്പുണ്ടോ എന്നായിരുന്നു ഉയർന്ന ചോദ്യം. രമയുടെ അച്ഛൻ നടുവണ്ണൂരിലെ കെ.കെ മാധവൻ സജീവ സി.പി.എം പ്രവർത്തകനായിരുന്നു. കുടുംബത്തിൽ അടിമുടി രാഷ്ട്രീയം. ചേച്ചി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായിരിക്കെയാണ് രമ കോഴിക്കോട് സാമൂതിരി കോളജിൽ പ്രിഡിഗ്രിക്ക് ചേരുന്നത്. സ്വാഭാവികമായി എസ്.എഫ്.ഐയിൽ. പിന്നീട് മലബാർ ക്രിസ്ത്യൻ കോളജിൽ ബി.എ ഹിസ്റ്ററി. ഇക്കാലത്ത് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. ജെ.ഡി.സി നേടി വടകര സഹകരണ ബാങ്കിൽ ജോലിക്ക് കയറാൻ നിൽക്കവെയാണ് പാർട്ടി ചാനൽ വഴി ടി.പി ചന്ദ്രശേഖരനുമായുള്ള വിവാഹം. പതിനെട്ടാം വയസിൽ ബ്രാഞ്ച് സെക്രട്ടറിയായ ടി.പി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു.


ആ മഹതി വിധവയായത് അവരുടെ വിധിയെന്ന് പ്രസ്താവിച്ച എം.എം മണി തുറന്നുപറഞ്ഞു: കെ.കെ രമ മുഖ്യമന്ത്രിയെ എല്ലാ പ്രസംഗങ്ങളിലും കടന്നാക്രമിക്കുന്നു. അവർക്കെന്താ പ്രത്യേക പരിഗണനയുണ്ടോ എന്ന്. വിധവയാകാൻ ആരു വിധിച്ചുവെന്ന ചോദ്യം കെ.കെ രമ മാത്രം നിരന്തരം ചോദിക്കുന്നു. 2012 മെയ് 4ന് കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ നിന്ന് 'മാഷാ അല്ലാഹ്' സ്റ്റിക്കറും പതിച്ച് കൊടി സുനിയും കൂട്ടരും വടകരയിലേക്ക് പുറപ്പെടണമെങ്കിൽ അത് പാർട്ടിയിലെ ഉന്നതർ അറിയാതെ പറ്റില്ലെന്ന് പാർട്ടിയെ അറിയാവുന്ന കെ.കെ രമ വിശ്വസിക്കുന്നു. ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണം കെ.സി രാമചന്ദ്രനിലേക്കും കുഞ്ഞനന്തനിലേക്കുമെങ്കിലും എത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്ന് ആണയിടുന്ന രമ, പക്ഷേ അന്വേഷണം അവിടെ നിന്നുപോയത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നു. നിയമസഭയ്ക്കകത്തെയും പുറത്തെയും രമയുടെ ഓരോ പ്രസംഗവും ആ ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 


വിധവകളിൽ ഒരാളായി അടങ്ങിയിരിക്കാൻ നിരന്തരമായി രമയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അധികാരം ഉപയോഗിച്ച് ആർ.എം.പിയുടെ അടിത്തറ മാന്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കെ.കെ രമയുടെ രാഷ്ട്രീയത്തിന് കരുത്തു പകർന്നവരിലൊരാൾ വി.എസ് അച്യുതാനന്ദനാണ്. പാർട്ടിയിലെ ഏത് ആദർശവാദിയെയും പോലെ വി.എസ് പക്ഷത്താണ് ടി.പി നിലകൊണ്ടത്. വി.എസിനെ നിലനിർത്തുകയും അനുയായികളെ മുഴുവൻ വശത്താക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്ന തന്ത്രത്തിൽ പിടികൊടുക്കാതെ പുറത്തുപോകുകയും സ്വന്തം പാർട്ടി രൂപവൽക്കരിക്കുകയും ചെയ്ത ടി.പിയോട് പാർട്ടി ചെയ്തത് തെറ്റായിരുന്നുവെന്ന് വി.എസ് വാദിച്ചു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ടി.പിയുടെ വീട്ടിലെത്തിയ വി.എസിന്റെ സാന്ത്വനവലയത്തിൽ നിൽക്കുന്ന രമ അത്രവേഗം കീഴടങ്ങുകയില്ല. ടി.പി വധം സംബന്ധിച്ച് നടപടി വേണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ ആവശ്യപ്പെട്ട വി.എസ് തന്നെ പിന്നീട് ഇതിനെ പ്രാദേശിക പ്രശ്‌നമെന്ന് വിശേഷിപ്പിച്ച് കീഴടങ്ങി.


കെ.കെ രമയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ എം.എൽ.എക്കെതിരേ കേസ് എടുക്കുമോ അതല്ല, ചെറുപ്പക്കാരനായ എം.എൽ.എയെ പയ്യനെമ്മെല്ലെ എന്ന് വിശേഷിപ്പിച്ച ചാനൽ അവതാരകനെതിരേ കേസെടുക്കുമോ; കണ്ടറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago