HOME
DETAILS

'പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ വന്നവര്‍ അലസമായി അഴിച്ചിട്ട ചെരുപ്പുകള്‍ ജോഡിയൊപ്പിച്ച് അടുക്കിവെക്കുന്ന സിഖ് മതവിശ്വാസി' വീഡിയോ വൈറല്‍

  
backup
April 02 2023 | 06:04 AM

keralam-siqh-youth-in-mosque-newssfdksdfkdsf

വെറുപ്പും വിദ്വേഷവും നിറയുന്ന ഈ കാലത്ത് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും വാര്‍ത്തകള്‍ നമുക്കേറെ പ്രിയമാണ്. നല്ല വാര്‍ത്തകള്‍ക്കായി എന്നും കാത്തിരിക്കുന്നവരാണ് നമ്മള്‍. അത്തരത്തില്‍ ഒരു വാര്‍ത്തയിതാ. ബര്‍ദുബൈ വലിയ പള്ളിയില്‍ നിന്നുള്ളതെന്ന് പറയുന്ന ഈ സന്തോഷ ദൃശ്യം ഷക്കീര്‍ കോളയാട് എന്നയാളാണ് ഈ നല്ല വാര്‍ത്ത നമുക്ക് നല്‍കുന്നത്. ഷക്കീറിന്റെ കുറിപ്പ് നവാസ് വി.ടി ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ്. പള്ളിയില്‍ ഇശാഉം തറാവീഹും നിര്‍വ്വഹിക്കാനെത്തിയവര്‍ അലസമായി പരത്തിയിട്ട ചെയരുപ്പുകള്‍ സിഖ് മത വിശ്വാസിയായ യുവാവ് ജോഡിയൊപ്പിച്ച് അടുക്കി വെക്കുന്നതാണ് വീഡിയോ. തനിക്കു ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ് അദ്ദേഹം.

കുറിപ്പ് വായിക്കാം
ബര്‍ദുബൈ വലിയ പള്ളിയില്‍ നിന്ന് ഇഷാ നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോളാണ് ഈ കാഴ്ച കണ്ടത് . പള്ളിയില്‍ നിസ്‌കാരത്തിനായി കയറിയവര്‍ പുറത്തു പരക്കെ അലസമായി അഴിച്ചു വെച്ച ചെരിപ്പുകള്‍ ഒരാള്‍ ഓരോന്നിന്റെയും ജോഡി കണ്ടെത്തി പെറുക്കിയെടുത്തു കൃത്യമായി വൃത്തിയായി ക്രമീകരിച്ചു വെക്കുന്നു . ആദ്യം കരുതിയത് പള്ളിയിലെ ക്‌ളീനിങ് വര്‍ക്കര്‍ ആയിരിക്കുമെന്നാണ് . പക്ഷേ അതൊരു ചെറുപ്പക്കാരനായ സിഖ് മത വിശ്വാസിയുമായ സര്‍ദാര്‍ജി ആയിരുന്നു . എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല !! ഒരു മുസ്‌ലിം ആരാധനാലയത്തിന് മുന്നിലുള്ള നൂറു കണക്കിനു ആളുകളുടെ ചെരുപ്പുകള്‍ സ്വന്തം കൈകൊണ്ടെടുത്തു അടുക്കി വെച്ച് അതൊരു മനോഹര കാഴ്ച്ചയാക്കാന്‍ ശ്രമിക്കുന്ന ഒരു സിഖുകാരന്‍ , അദ്ദേഹത്തിന്റെ അടുത്തെത്തി സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചു ഞാന്‍ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം കൂടി . പക്ഷേ ആരോടും കൂടുതല്‍ സംസാരിക്കാനൊന്നും നില്‍ക്കാതെ അദ്ദേഹം തന്റെ പ്രവര്‍ത്തിയില്‍ തന്നെ മുഴുകിയിരിക്കുന്നു .

പള്ളിയിൽ സ്ഥിരം വരുന്നവരോ , പള്ളി പരിപാലകരോ ഒരിക്കൽ പോലും ചെയ്തു കണ്ടിട്ടില്ലാത്ത ഈയൊരു പ്രവർത്തിക്കു അദ്ദേഹത്തിന് പ്രചോദനമായ ഒരു സന്ദേശം മാത്രം എന്നോട് പറഞ്ഞു തന്നു . 'വീടുകളിലായാലും , ആരാധനാലയങ്ങളിലായാലും പാദരക്ഷകൾ അഴിച്ചു വെക്കുന്നത് വൃത്തിയിലും വെടിപ്പിലും ആകുന്നതു കുടുംബങ്ങളിലും , പരസ്പരം മനുഷ്യരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവാൻ കാരണമാവുമെന്നു. ഇവിടെ പ്രാർത്ഥിക്കാൻ വരുന്നവരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു '. ഒരു മതത്തിന്റെ ഘോഷയാത്ര നടക്കുമ്പോൾ പ്രകോപിതരാവാതിരിക്കാൻ മറ്റൊരു മത ആരധനാലയത്തിന്റെ മുഖം 'തുണി കൊണ്ട് മൂടി മറച്ചു വെക്കേണ്ട' ഗതികേടുള്ള ഒരു രാജ്യത്തിന്റെ പൗരൻ തന്നെയാണ് ഇദ്ദേഹവും . അതെസമയം മറ്റൊരു ദേവാലയത്തിനു മുന്നിൽ നിന്ന് ചെരുപ്പ് പെറുക്കി അടുക്കി വെച്ച് ആ ദേവാലയത്തിന്റെ മുഖം സുന്ദരമാക്കി വെക്കുന്ന, അവിടേ നിസ്‌കരിക്കാൻ വന്നവർക്കു ഐശ്വര്യവും ഐക്യവും ആഗ്രഹിക്കുന്ന ഈ മനുഷ്യൻ ഹൃദയത്തിൽ ചേർത്ത് വെച്ച ഈ കാഴ്ച എന്തെല്ലാം നന്മകളുടെ , മനുഷ്യ സുകൃതങ്ങളുടെ തിരിച്ചറിവുകളാണ് നമ്മളിലേക്ക് നൽകിയത് !
ഷക്കീർ കോളയാട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago