ആക്ടിവിസ്റ്റുകളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബഗ്ദാദില്‍ കൂറ്റന്‍ റാലി; ഒരു പ്രതിഷേധക്കാരന് കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖി ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധക്കാരുടെയും വധത്തില്‍ പ്രതിഷേധിച്ച് ബാഗ്ദാദില്‍ നടത്തിയ കൂറ്റന്‍ റാലിയില്‍ സംഘര്‍ഷം. ചൊവ്വാഴ്ചയാണ് തഹ് രീര് ചത്വരത്തില്‍ ആയിരങ്ങള്‍ പ്രതിഷേധത്തിനെത്തിയത്.
പൊലിസ് വെടിവയ്പ്പില്‍ ഒരു പ്രതിഷേധക്കാരന് കൊല്ലപ്പെട്ടു.
2019 ഒക്ടോബറില്‍ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ക്കുന്നതും പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്നതുമായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
2019 ഒക്ടോബറിലെ പ്രതിഷേധത്തിനു ശേഷം 600 ഓളം പ്രതിഷേധക്കാരെയും 35 ആക്ടിവിസ്റ്റുകളെയും കൊന്നുവെന്നാണ് ഇറാഖി ഹൈക്കമ്മിഷന് ഫോര്‍ ഹ്യുമന്‍ റൈറ്റസ് പുറത്തുവിട്ടത്. 82 ഘട്ടങ്ങളിലായി നടന്ന വെടിവയ്പ്പിലും മറ്റുമായാണ് ഇത്രയും പേരെ കൊന്നത്.
ഇക്കഴിഞ്ഞ മെയ് 9ന് സിവില്‍ ആക്ടിവിസ്റ്റ് ഇഹാബ് ജവാദ് അല്‍ വാസ്നി കര്‍ബലയിലെ തന്റെ വീടിനുസമീപം സമാനമായി കൊല്ലപ്പെട്ടതോടെയാണ് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."