ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് ക്രിസ്റ്റ്യാനോ
റിയാദ്: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ അറബിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും സഊദി ലീഗില്‍ അല്‍ നസ്‌റിനായും സമീപകാലത്ത് മികച്ച പ്രകടനമാണ് പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോ കാഴ്ച വെക്കുന്നത്. ലിച്ചന്‍സ്റ്റെയ്‌നും ലക്‌സംബെര്‍ഗിനുമെതിരേ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ നേടാനും താരത്തിനായി.
ഇതോടെ രാജ്യാന്തര ഫുട്‌ബോളില്‍ അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം 122 ആയിരുന്നു.ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തമാക്കി. അതേസമയം, അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്ന തര്‍ക്കം ആരാധകര്‍ക്കിടയില്‍ മുറുകുന്നതിനിടയിലാണ് റൊണാള്‍ഡോയുടെ അഭിപ്രായപ്രകടനം. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായതോടെ നേട്ടങ്ങളുടെ പട്ടിക തികച്ച അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഫുട്‌ബോളിലെ സിംഹാസനത്തിന് അര്‍ഹന്‍ എന്നാണ് ക്രിസ്റ്റ്യാനോ വിമര്‍ശകര്‍ പറയുന്നത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെത്തിയത്. അല്‍ നസര്‍ ക്ലബിനായി പത്ത് മത്സരങ്ങളില്‍ ഒന്‍പതു ഗോളുകളും രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. പ്രോ ലീഗില്‍ ഏപ്രില്‍ നാലിന് അല്‍ അദാലയ്‌ക്കെതിരെയാണ് റൊണാള്‍ഡോ ഇനി കളിക്കാനിറങ്ങുക.
"أنا أفضل لاعب في تاريخ كرة القدم". ?
— GOAL Arabia (@GoalAR) April 1, 2023
كريستيانو رونالدو في تصريح عن نفسه ??#مدفع_جول الليلة يأتيكم بلسان نجم نادي النصر السعودي ?? pic.twitter.com/nAo81OhYDw
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."