അടിയന്തിര ശസ്ത്രക്രിയക്ക് കനിവിനായി കാത്ത് ഗൃഹനാഥന്
അമ്പലപ്പുഴ: തലച്ചോറില്‍ രക്തം കട്ടപിടിച്ച് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ഗൃഹനാഥന് കാരുണ്യമതികളുടെ കനിവിനായി കാത്തിരിക്കുന്നു.
ആലപ്പുഴ ആറാട്ടുവഴി പുത്തന്‍പുരയ്ക്കല്‍ ഹുസൈന് ഭായി (50 )ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഹുസൈനും കുടുംബവും വാടകവീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ഇദ്ദേഹത്തിന് നാളെ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി ഐ സിയുവില്‍ ചികിത്സയില്‍ കഴിയുന്ന ഹുസൈന് ഭായിക്കായി ഇതിനകം നാല്‍പ്പതിനായിരം രൂപയോളം കുടുംബം ചെലവഴിച്ചുകഴിഞ്ഞു. ബന്ധുക്കളുടെയും അയല്വാസികളഉടെയുമൊക്കെ സഹായങ്ങള്‍ കൊണ്ടാണ് ഈ പണം സ്വരൂപിക്കാന്‍ കഴിഞ്ഞത്. നാളെ (ഞായര്‍) നടക്കുന്ന ശസ്ത്രക്രിയക്കായി ഇനി ഏകദേശം അമ്പതിനായിരം രൂപ കണ്ടെത്തണം. ഇതിന് യാതൊരു മാര്‍ഗവുമില്ലാതെ ദുരിതത്തിലായ ഹുസൈന്ഭായിയെ സഹായിക്കാന്‍ മനസ്സുളളവര്‍ ആലപ്പുഴ ആറാട്ടുവഴി എസ് ബി ഐ ശാഖയിലെ 20320903634 എന്ന നമ്പരില്‍ സഹായം ലഭ്യമാക്കുക. ഐ എഫ് എസ് സി കോഡ് എസ് ബി ഐ എന്‍ 0009152, 8281165070
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."