HOME
DETAILS

വെട്ടിമാറ്റപ്പെടുന്ന സുവര്‍ണ മരങ്ങള്‍

  
backup
May 26 2021 | 14:05 PM

golden-trees-being-cut-down


സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേ ചാഞ്ഞാല്‍ വെട്ടിമാറ്റുന്നതാണ് സി.പി.എമ്മിന്റെ രീതിശാസ്ത്രം. അതിന് ഗൗരിയമ്മയെന്നോ വി.എസ് എന്നോ പി.ജയരാജനെന്നോ ശൈലജ ടീച്ചറെന്നോ വകഭേദമില്ല. ചരിത്രത്തില്‍ നിന്നും പലപ്പോഴും പാഠം പഠിച്ചിട്ടില്ലെങ്കിലും നിലവിലെ ചരിത്രനേട്ടത്തിനിടെയിലും ചരിത്രം മറക്കാന്‍ പാര്‍ട്ടിക്കാകില്ല. അങ്ങനെ മറന്നാല്‍ അത് സി.പി.എമ്മും ആകില്ല. പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് നേതാക്കള്‍ പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
ജനപ്രീതിയുടെ ഏത് മുഴക്കോല് വച്ച് അളന്നാലും പിണറായിക്കൊപ്പമോ അതുക്കും മേലേയോ ശൈലജ ടീച്ചറെ കാണാനാകും. പഴയ മുഖങ്ങളില്‍ പിണറായിക്കൊപ്പം ശൈലജയും ഉണ്ടാകുമെന്ന വിശ്വാസമാണ് പുതുമുഖക്കുതിപ്പില്‍ ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ത്തത്. ഗൗരിയമ്മയെ പോലെ പാര്‍ട്ടി വിടാനോ വി.എസിനെ പോലെ വെല്ലുവിളി ഉയര്‍ത്താനോ ശൈലജയ്ക്കാകില്ല. എല്ലാം പാര്‍ട്ടി തീരുമാനമെന്ന് പറയുമ്പോഴും സൗമ്യതയുടെ വിപ്പ് ലംഘിക്കാന്‍ ടീച്ചറില്ല. എന്നാല്‍ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇടതുമുന്നണിക്ക് സമ്മാനിച്ചിട്ടാണ് ടീച്ചര്‍ ആരോഗ്യമന്ത്രി പദവി ഒഴിഞ്ഞത്. 2016 ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും12,291 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ 2021ല്‍ ടീച്ചര്‍ കുറിച്ചത് 60963 എന്ന സംസ്ഥാനത്തെ റെക്കോര്‍ഡായിരുന്നു.


രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രം കുറിച്ചപ്പോള്‍ അതിന് കാരണക്കാരില്‍ കൊവിഡ് മഹാമാരിക്കും ശൈലജ ടീച്ചര്‍ക്കും
സുപ്രധാന പങ്കുണ്ട്. പുരാണത്തില്‍ ശൈലജയെന്നാല്‍ ഹിമവാന്റെ പുത്രിയാണ്.നവദുര്‍ഗമാരില്‍ ഒന്നാമത്തേതും.
ഒരു കയ്യില്‍ ശൂലവും മറുകയ്യില്‍ കമലപുഷ്പവും. ടീച്ചറെ ടീച്ചറമ്മയായി കേരളം കണ്ടപ്പോള്‍ 'പാര്‍ട്ടി'ക്ക് ഉണ്ടായത് പെരുന്തച്ഛന്‍ ഇഫക്ടും.കൊവിഡിനെതിരേ കേരളത്തില്‍ പ്രതിരോധമൊരുക്കാനും ടീച്ചറുടെ നേതൃത്വത്തിനായി.നിപ്പ വൈറസിനെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ നേതൃത്വം കൊടുത്ത ശൈലജ ടീച്ചര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുന്നില്‍ നിന്നും നയിച്ചപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധയാണ് ലഭിച്ചത്.ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു.കൊവിഡിന് എതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതു സേവനദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. 'കൊറോണ വൈറസ് കൊലയാളി' 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി എന്ന് വിശേഷിപത് പാര്‍ട്ടി പത്രമല്ല, മറിച്ച്
ഗാര്‍ഡിയന്‍ പത്രമായിരുന്നു.

ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവര്‍ക്കൊപ്പം ബി.ബി.സി ന്യൂസിലും ടീച്ചര്‍ ഇടംപിടിച്ചു.കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും കൂടാതെ ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിലും ടീച്ചറെ തെരഞ്ഞെടുത്തു.ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കൊവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ.കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.മട്ടന്നൂര്‍ പഴശ്ശിരാജ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ലും പേരാവൂരില്‍ നിന്നും 2006ലും നിയമസഭാംഗമായി. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നിലവില്‍വന്ന പേരാവൂര്‍ മണ്ഡലത്തില്‍നിന്ന് 2011ല്‍ പരാജയപ്പെട്ടു. 2016ല്‍ വീണ്ടും കൂത്തുപറമ്പിലൂടെയാണ് വിജയിച്ചത്.
2019 ല്‍ ഇറങ്ങിയ വൈറസ് എന്ന സിനിമയില്‍ രേവതി ടീച്ചറുടെ വേഷമിട്ടു.
സി.പി.എമ്മിന്റെ രാഷ്ട്രീയ ചതുരംഗക്കളത്തില്‍ ഇത്തരം കരുനീക്കങ്ങള്‍ക്ക് ഇനിയും തുടരും. പാര്‍ട്ടിക്ക് വെട്ടിമാറ്റാന്‍ വേണ്ടത് സുവര്‍ണ മരങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  9 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  10 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  10 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  10 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  10 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  11 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  12 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  13 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  14 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  15 hours ago