HOME
DETAILS
MAL
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 747 പേര്‍ക്ക്,കണക്ക് പ്രസിദ്ധീകരിക്കാത്തതിനെതിരെ പ്രതിഷേധം
backup
May 25 2022 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 747 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കടക്കുന്നത്. പ്രതിദിന കേസുകള്‍ ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് 17 മുതല്‍ 22 വരെ 500ന് മുകളിലാണ് പ്രതിദിനക്കേസുകള്‍. ഏപ്രില്‍ പതിമൂന്ന് മുതല്‍ പതിനേഴ് വരെ കേരളം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങള് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. കണക്ക് പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സക്കാരറിന്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."