ദൈവനാമമില്ല, സഗൗരവവുമില്ല ദേവികുളം എം.എല്‍.എ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: സഗൗരവമോ ദൈവനാമത്തിലോ സത്യപ്രതിജ്ഞ ചൊല്ലാത്തതിനാല്‍ ദേവികളും എം.എല്‍.എ എ. രാജ സ്പീക്കറുടെ ചേംബറില്‍ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞദിവസം തമിഴിലാണ് രാജ സത്യപ്രതിജ്ഞ ചൊല്ലിയത്. മറ്റംഗങ്ങള്‍ ചെയ്തതുപോലെ സഗൗരവത്തിലോ ദൈവനാമത്തിലോ ആയിരുന്നില്ല പ്രതിജ്ഞ. 'കടമകളെ ഉന്മയുടന്‍ നിറവേറ്റ്‌റ്‌മെന്റും ഉളമാറ് ഉറുതി കൊടുക്കിറേന്‍' എന്നാണ് വരേണ്ടിയിരുന്നത്. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത പ്രതിജ്ഞാ വാചകത്തില്‍ 'ഉളമാറ്' (സഗൗരവം) എന്ന തമിഴ് വാക്ക് ഉണ്ടായിരുന്നില്ല. ഈ വാക്ക് വിട്ടപ്പോള്‍ അര്‍ത്ഥം കര്‍ത്തവ്യം ഞാന്‍ വിശ്വസ്തയോടെ നിര്‍വഹിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നായി.
ഭരണഘടന പ്രകാരം എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൈവനാമം (കടവുള്‍) അല്ലെങ്കില്‍ സഗൗരവം (ഉളമാറ്) എന്ന വാക്ക് വേണം. ഭാഷ ഏതായാലും തുല്യപദം ഉപയോഗിക്കണം. ഈ വ്യവസ്ഥ തെറ്റിച്ചപ്പോഴൊക്കെ സത്യപ്രതിജ്ഞ അസാധുവാക്കിയിട്ടുണ്ട്.തമിഴില്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു രാജയുടെ തീരുമാ നം. ഇത് പ്രതിജ്ഞ പരിഭാഷപ്പെടുത്തിയ നിയമവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിഭാഷയില്‍ ഈ ഭാഗം വിട്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."