HOME
DETAILS
MAL
മുല്ലപ്പള്ളിക്ക് പിന്തുണയുമായി ചെന്നിത്തലയും സതീശനും, പ്രതികരിക്കാതെ മുല്ലപ്പള്ളി
backup
May 28 2021 | 02:05 AM
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാന്‍ സന്നദ്ധനാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചതിനു പിന്നാലെ, അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരേ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് വി.ഡി സതീശനും. ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലും സതീശന് മാധ്യമങ്ങളെ കണ്ടപ്പോഴുമാണ് മുല്ലപ്പള്ളിയെ പിന്തുണച്ചത്.
മുല്ലപ്പള്ളിക്കെതിരേ ഉയ ര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണെന്നും വ്യക്തിയെന്ന നിലയിലും നേതാവെ ന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിനു സാധിച്ചിട്ടില്ലെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ 19 സീറ്റുകളും വിജയിച്ചപ്പോള്‍ മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ തന്നെയോ ആരും അഭിനന്ദിച്ചുകണ്ടില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പി നു ശേഷം അദ്ദേഹം കൂടുതല്‍ വേട്ടയാടപ്പെടുകയാണ്.
പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കു മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുല്ലപ്പള്ളിയേക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കുമുണ്ടെന്നും ചെന്നിത്തല കുറിച്ചു.
കെ.പി.സി.സി ആസ്ഥാനത്തു മുല്ലപ്പള്ളിക്കൊപ്പം മാധ്യമങ്ങളെ കണ്ട സതീശന്, പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് ഏറ്റെടുത്തതെന്നു പറഞ്ഞു. ആരും ഒളിച്ചുപോയില്ലല്ലോ എന്നു ചോദിച്ച അദ്ദേഹം, കെ. പി.സി.സി അധ്യക്ഷന്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടേണ്ട വ്യക്തിയല്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ കാര്യങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു. കെ. പി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നു പറഞ്ഞ് ആരും ഇറങ്ങിയിട്ടില്ല. മാറ്റമുണ്ടെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കഴിഞ്ഞദിവസമാണ് മുല്ലപ്പള്ളി രാജിസന്നദ്ധത ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ചത്.
നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയുടെ തലയില്വയ്ക്കാന് എ, ഐ ഗ്രൂപ്പുകള്‍ നീക്കം നടത്തിയിരുന്നു. പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി വൈകാരികമായി സംസാരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."