HOME
DETAILS

ദ്വീപ് ജനത ഒറ്റക്കെട്ടായി സമരം  തുടരും; നിയമ പോരാട്ടവും

  
backup
May 28 2021 | 04:05 AM

%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%a4-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af
 
 
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ ലക്ഷദ്വീപിലെ രാഷ്ട്രീയകക്ഷികളുടെ  നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. 
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും നിയമപോരാട്ടം ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള നടപടികള്‍ പിന്നീട് സ്വീകരിക്കും.
 
 ജില്ലാ കലക്ടര്‍ അസ്‌കര്‍ അലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്താസമ്മേളനത്തിനെതിരേ ഇന്നലെ തന്നെ ദ്വീപില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ഥികളും യുവാക്കളും ഓണ്‍ലൈനിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി  വീടുകളില്‍ പ്രതിഷേധ ബോര്‍ഡുകളും ഉയര്‍ത്തി.
 പ്രതിഷേധ സമരങ്ങളും നിയമപോരാട്ടങ്ങളും ഏകോപിപ്പിക്കുന്നതിനായി എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. അടുത്ത ദിവസം  തന്നെ ഈ കമ്മിറ്റിക്ക് രൂപം നല്‍കും. 
 
കമ്മിറ്റിയുടെ ആദ്യ യോഗം ശനിയാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കും. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ലഭിക്കുന്ന പിന്തുണയും ദേശീയതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലുള്ള നന്ദിയും നേതാക്കള്‍ അറിയിച്ചു.
 
ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, മുന്‍ എം.പിയും കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. ഹംദുല്ല സഈദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബി, ജെ.ഡി (യു) ലക്ഷദ്വീപ് അധ്യക്ഷന്‍ സോ. മുഹമ്മദ് സാദിഖ്, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം, കോണ്‍ഗ്രസ് നേതാവ് യു.സി.കെ തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അലി അക്ബര്‍, സി.പി.എം പ്രതിനിധികളായ കെ.പി സലിം, കോമളം കോയ, മിനിക്കോയി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. മുനീര്‍, സി.പി.ഐ പ്രതിനിധി പി.പി നജ്മുദ്ദീന്‍  പങ്കെടുത്തു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a minute ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  30 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago