HOME
DETAILS
MAL
വിവര ശേഖരണം നടത്തും
backup
August 21 2016 | 02:08 AM
കൊല്ലം: ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായി മത്സ്യമേഖലയില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യം അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവര ശേഖരണം നടത്തും. യഥാര്‍ഥ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി മത്സ്യഫെഡ് സഹകരണ സംഘങ്ങള്‍ അവരുടെ അധികാരപരിധിയിലുള്ള മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള യാനം, എന്ജിന്, യാനത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കും. വിവരം ശേഖരിക്കുന്നതിനുള്ള ഫോറങ്ങള്‍ അതത് സഹകരണ സംഘങ്ങളില്‍ ലഭിക്കും. മണ്ണെണ്ണ പെര്‍മിറ്റ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ കണക്കിലെടുക്കുന്നതിനാല്‍ 30 നകം പൂരിപ്പിച്ച ഫോറവും രേഖകളുടെ പകര്‍പ്പും സംഘങ്ങളില്‍ തിരികെ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."