HOME
DETAILS
MAL
ഫാറൂഖ് അബ്ദുല്ലക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു
backup
May 27 2022 | 10:05 AM
ശ്രീനഗര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. മെയ് 31ന് ഡല്‍ഹിയിലെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് .
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ (ജെ.കെ.സി.എ) സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ് എന്നാണ് റിപ്പോര്‍ട്ട്. 2020 ഡിസംബറില്‍ ഫെഡറല്‍ ഏജന്‍സി അബ്ദുല്ലയുടെയുടേതടക്കം 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."