എസ്.എഫ്.ഐയുടെ പുതിയ സെക്രട്ടറി പിടികിട്ടാപ്പുള്ളി; ഒന്നും രണ്ടും കേസുകളിലല്ല, പി.എം ആര്‍ഷോ 33 ക്രിമിനല്‍കേസുകളില്‍ പ്രതി
കോഴിക്കോട്: മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത പുതിയ സംസ്ഥാന സെക്രട്ടറി പൊലിസിന്റെ പിടികിട്ടാപ്പുള്ളി. എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന 34 ാംസംസ്ഥാന സമ്മേളനമാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഒന്നും രണ്ടും മൂന്നും കേസുകളിലല്ല പുതിയ പ്രസിഡന്റ് പ്രതിയായിട്ടുള്ളത്. 33 ക്രിമിനല്‍ കേസുകളിലാണ്. ഇതില്‍ 30 എണ്ണവും എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ഷോ കെ.എസ്.യു നേതാവിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ആര്‍ഷോയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന മറുപടിയാണ് നിരന്തരമായി പൊലിസ് കോടതിയെ അറിയിച്ചത്.
അതേസമയം സി.പി.എമ്മിന്റേയും എസ്.എഫ്.ഐയുടേയും വേദികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന ആര്‍ഷോയെ പിടികൂടാന്‍ ഇതുവരെ സാധിച്ചില്ലെന്നാണ് പൊലിസിന്റെ വിചിത്രമായ വിശദീകരണം.
എം.ജി സര്‍വകലാശാലയിലെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ അക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്. അന്ന് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന ആര്‍ഷോ സംഭവ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞായിരുന്നു നേതൃത്വം കൈകഴുകിയത്. എന്നാല്‍ പിന്നീട് വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെ ആര്‍ഷോയെ പ്രതി ചേര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."