ഡോക്ടര്‍ക്ക് ചായ ഒഴിച്ചുകൊടുത്തില്ല; ജീവനക്കാരിക്ക് ഡോക്ടറുടെ അധിക്ഷേപം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായ ഡോക്ടര്‍ക്ക് ചായ ഒഴിച്ചുകൊടുക്കാതിരുന്ന ജീവനക്കാരിക്ക് ഡോക്ടറുടെ അധിക്ഷേപം. പകര്‍ച്ചവ്യാധി വിഭാഗമായ 24ാം വാര്‍ഡിലാണു സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം 24ാം വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജനായ വനിത ഡോക്ടര്‍ ആശുപത്രിയിലെ ജീവനക്കാരിയോട് ചായ വാങ്ങികൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതുതന്റെ ജോലി അല്ലാതിരുന്നിട്ടു കൂടി ജീവനക്കാരി ആശുപത്രി വളപ്പിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും ചായ വാങ്ങി ഡ്യൂട്ടി റൂമില്‍ കൊണ്ടു ചെന്നുവച്ചു.എന്നാല്‍ ചായ കപ്പില്‍ ഒഴിച്ചുവച്ചിരുന്നില്ല.
ഇതിനുശേഷം ജീവനക്കാരി ആശുപത്രിയിലെ മറ്റു ജോലിക്കായ് പോകുകയും ചെയ്തു.പിന്നീട് ഡ്യൂട്ടി റൂമില്‍ തിരിച്ചെത്തിയ ജീവനക്കാരിയോട് നിസാര കാര്യം പറഞ്ഞ് വനിത ഡോക്ടര്‍ കയര്‍ത്തു സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണു പരാതി.ഡ്യൂട്ടി റൂമില്‍ തടസമായി കിടന്ന സ്റ്റൂള്‍ ജീവനക്കാരി തള്ളി നീക്കിയപ്പോള്‍ ശബ്ദം കൂടി പോയെന്ന് ആരോപിച്ചാണ് വനിത ഡോക്ടര്‍ ജീവനക്കാരിയെ അധിക്ഷേപിച്ചത്.
ഇതിനെതിരെ ജീവനക്കാരി പ്രതിഷേധിച്ചതോടെ വനിത ഡോക്ടര്‍ ജീവനക്കാരി തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് ഇന്നലെ ജീവനക്കാരി നഴ്‌സിഗ് സൂപ്രണ്ടിനും പരാതി നല്‍കിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."