ആരാധനാലയങ്ങള്‍ക്ക് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയണം: മന്ത്രി ജലീല്‍
ഈരാറ്റുപേട്ട: ആരാധനാലയങ്ങളില്‍ കേവല പ്രാര്‍ഥന മാത്രമല്ല വിശ്വാസികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവരെ സഹായിക്കുന്ന ഒരു സ്ഥാപനങ്ങളായി മാറാന്‍ കഴിയണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പുത്തന്‍ പള്ളിയുടെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ അവന്റെ ആവലാതികള്‍ വിളിച്ച് പ്രാര്‍ഥിക്കുമ്പോള്‍ അത് വെറും പ്രാര്‍ഥനയായി മാത്രം കണക്കാകരുത് അത് നിറവേറ്റാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണം.
മനുഷ്യത്വപരമായ സമീപനം ഉണ്ടാവേണ്ടതുണ്ട് ഈരാറ്റുപേട്ട പുത്തന്‍ പള്ളി മഹല്ലിന്റെ കീഴില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി അത്തരത്തില്‍ ഒന്നാണ് സക്കാത്തിന്റെ ഫണ്ടുപയോഗിച്ചു നടപ്പാക്കുന്ന ഇത്തരം സംരഭങ്ങള്‍ മറ്റു മഹല്ലുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാതൃകയാണന്ന് അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രസിഡന്റ് കെ.ഇ അബ്ദല്‍ കരീം അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ടി.എം റഷീദ്, രമേശ് വെട്ടിമറ്റം, പി.എം ഷരീഫ്, കെ.എം മുഹമ്മദ് ഈസാ മൗലവി , മുഹമ്മദ് നദീര്‍ മൗലവി, എ.എം.എ ഖാദര്‍ , അന്‍സാരി ഈലക്കയം, പ്രൊഫ. എം.കെ ഫരീദ്, കെ.എച്ച്.ഇ സ്മായില്‍ മൗലവി, വി.പി സുബൈര്‍ മൗലവി, വി.എം മുഹമ്മദ് ഇല്യാസ്, കെ.ഇ പരീത്, റാസി ചെറിയ വല്ലം, അന്‍വര്‍ അലിയാര്, വി.പി കൊച്ചുമുഹമ്മദ്, ക.കെ സാലിഹ്എന്നിവര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."