എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കും: പാഠഭാഗം ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കില്‍ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സ്കൂള്‍ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുമ്പോഴും കാരണം പറയുന്നില്ല. ആര് എസ് എസിന്റെ അജണ്ട ബിജെപി സര്‍ക്കാര്‍ പാഠപുസ്തകത്തിലൂടെ നാട്ടില്‍ എത്തിക്കുകയാണ്. അത് അനുവദിക്കില്ല. വിഷയത്തില്‍ രേഖാമൂലം വിയോജിപ്പ് അറിയിക്കും. സംസ്ഥാനം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. അതിന് അനുവദിച്ചില്ലെങ്കില്‍ സപ്പ്ളിമെന്ററി പാഠം തയ്യാറാക്കുന്നത് അടക്കം പരിശോധിക്കും'. മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."