HOME
DETAILS
MAL
ആറു സ്‌കോളര്‍ഷിപ്പുകളുടെ ഭാവി തുലാസില്‍
backup
May 30 2021 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ അനുകൂല്യങ്ങളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതോടെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വിവിധ കോഴ്‌സുകളിലേക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കിവരുന്ന ആറു സ്‌കോളര്‍ഷിപ്പുകളുടെ ഭാവി തുലാസില്‍.
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, പ്രൊഫ. ജോസഫ് മുïശേരി സ്‌കോളര്‍ഷിപ്പ്, എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, ചാര്‍ട്ടേര്‍ഡ് അക്കൗïന്‍സി/കോസ്റ്റ്‌വര്‍ക്ക് അക്കൗïന്‍സി കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീം എന്നിവയാണ് കോടതിവിധിയോടെ തുലാസിലായത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാര്‍ഥികള്‍ക്കായി പഠനസഹായമെന്ന നിലയില്‍ പാലോളി കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍ നടപ്പാക്കിയത്.
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ മത വിഭാഗങ്ങളിലെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയാത്ത ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സിവില്‍ സര്‍വീസ് പരശീലനത്തിന് 30,000 രൂപയും നല്‍കുന്നുണ്ട്. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കേരളത്തില്‍ പഠിച്ച സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മത വിഭാഗങ്ങളില്‍പ്പെട്ട ബി.പി.എല്‍ വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍, എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തിനെയും ഈ സ്‌കോളര്‍ഷിപ്പിനായി പരിഗണിച്ചിരുന്നു.
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിച്ചിരുന്നു.
എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ത്രിവര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ് എ.പി.ജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ്. ഒരു വര്‍ഷത്തേക്ക് 6,000 രൂപ. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിച്ചിരുന്നു.
സി.എ/ഐ.സി.ഡബ്ല്യു.എ
കമ്പനി സെക്രട്ടറിഷിപ്പ്
സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ്. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും 30 ശതമാനം പെണ്‍കുട്ടികള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവര്‍ഷം 15,000 രൂപ.
ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീം
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒടുക്കിയ ഫീസ് തിരിച്ചുനല്‍കുന്ന പദ്ധതി. ഒരു വര്‍ഷം 10,000 രൂപയും ദ്വിവര്‍ഷം 20,000 രൂപയുമാണ് റീഇംബേഴ്‌സ്‌മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."