പതിമൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി.. സമയ ക്രമം അറിയാം..
ചെന്നൈ: ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് ട്രയ്‌നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശി. പിന്നാലെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ആറിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 11.50ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് ദിവസവും ഉച്ചയ്ക്ക് 2.25ന് പുറപ്പെട്ട് രാത്രി 8.15ന് കോയമ്പത്തൂരിലെത്തും. ട്രെയ്‌നില്‍ ഭക്ഷണംനല്‍കും. ഭക്ഷണം അടക്കം ചെയര്‍ കാറിന് 1215 രൂപയും എക്‌സിക്യുട്ടീവ് കോച്ചില്‍ 2310 രൂപയുമാണ് നിരക്ക്.
ഭക്ഷണം ആവശ്യമില്ലാത്തവര്‍ക്ക് നിരക്ക് യഥാക്രമം 1057 രൂപയും 2116 രൂപയുമാണ്. വന്ദേഭാരതിന്റെ യാത്രാസമയം അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ്. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗതയുണ്ടാവും. എട്ട് എ.സി. കോച്ചുകളുമായാണ് തുടക്കത്തില്‍ വണ്ടി ഓടുക. 536 സീറ്റുകളുണ്ടാകും. കോച്ചുകളുടെ എണ്ണം പീന്നീട് 16 ആയി ഉയര്‍ത്തും. സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ട്.
വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനര്‍ത്ഥം ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹിമീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്‌സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്‌സ്പ്രസിന് പകരക്കാരായി വരും.
ചെന്നൈ-കോയമ്പത്തൂര്‍ (20643) യാത്രാ സമയം
ചെന്നൈ -ഉച്ചയ്ക്ക് 2.25ന് പുറപ്പെടല്‍
സേലം ജങ്ഷന്‍ വൈകീട്ട് 5.48
ഈറോഡ് ജങ്ജഷന്‍വൈകീട്ട് 6.32
തിരുപ്പൂര്‍ 7.13കോയമ്പത്തൂര്‍രാത്രി 8.15
കോയമ്പത്തൂര്‍-ചെന്നൈ (20644) യാത്രാ സമയം
കോയമ്പത്തൂര്‍ -രാവിലെ ആറ് മണിക്ക് പുറപ്പെടല്‍
തിരുപ്പൂര്‍ 6.35
ഈറോഡ് ജങ്ഷന്‍ 7.12
സേലം ജങ്ഷന്‍ 7.58
ചെന്നൈ 11.50.
The wonderful cities of Chennai and Coimbatore have even better connectivity thanks to the Vande Bharat Express. Flagged off the train and also met young friends on the occasion. pic.twitter.com/srlIf91PlL
— Narendra Modi (@narendramodi) April 8, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."