കൊച്ചി മെട്രോ ട്രെയിന്‍ ബോഗിയില്‍ ഭീഷണി സന്ദേശം; അജ്ഞാതര്‍ക്കായി അന്വേഷണം ഊര്‍ജിതം
സുരക്ഷാവീഴ്ചയും അന്വേഷിക്കും
ആദ്യ സ്ഫോടനം കൊച്ചിയില്‍
എന്ന് ഇംഗ്ലീഷില്‍ സ്പ്രേ പെയിന്റ്
കൊണ്ട് എഴുതിയത് രണ്ടുപേര്‍
കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞു കയറി ട്രെയിന്‍ ബോഗിയിയില് ഭീഷണി സന്ദേശം എഴുതിയ അജ്ഞാതര്‍ക്കായി അന്വേഷണം ഊര്‍ജിതം.
കഴിഞ്ഞ 22നാണ് ആലുവ മുട്ടംയാര്‍ഡിലെ പമ്പ എന്ന മെട്രോ ട്രെയിന്‍ ബോഗിയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ആദ്യ സ്ഫോടനം കൊച്ചിയില്‍ എന്ന് ഇംഗ്ലീഷില്‍ സ്പ്രേ പെയിന്റ് കൊണ്ടാണ് എഴുതിയിരുന്നത്.
സന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലിസ് കണ്ടെത്തി. ഇവരുടെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് ഇതില്‍ ബന്ധമുണ്ടോയെന്ന് അറസ്റ്റിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി.
ട്രെയിനിന്റെ മൂന്ന് ബോഗിയിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ഭീഷണി സന്ദേശം എഴുതിയത്.
ഈ ട്രെയിനിന്റെ സര്‍വിസ് നിര്‍ത്തിവച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
എറണാകുളം ആലുവ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാര്‍ഡ്.
സര്‍വിസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച് ദിവസവും പരിശോധനകള്‍ നടത്തും.
യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടും മുകളില്‍ കമ്പിവേലിയുമുണ്ട്.
യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സായി രണ്ട് ഫ്ലാറ്റുകളുമുണ്ട്.
ഓപ്പറേഷന് കണ്ട്രോള് റൂം, ഓട്ടോമാറ്റിക്ക് ട്രെയിന്‍ കണ്ട്രോള് സംവിധാനം, വൈദ്യുതി സബ്സ്റ്റേഷന് തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ അതിസുരക്ഷാ മേഖലയിലാണ് നുഴഞ്ഞു കയറ്റം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."