HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്ത സംഘത്തില്‍ 20,000 ദുര്‍ഗാവാഹിനി പ്രവര്‍ത്തകരെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍

  
backup
May 31 2022 | 17:05 PM

kt-kunjikannan-said-that-there-were-20000-durgavahini-act21ivists-12345672316

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സംഘത്തില്‍ 20,000 ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് സി.പി.എം സഹയാത്രികനും കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍.
ഹിന്ദു വനിതകളെ ദുര്‍ഗകളാക്കി തോക്ക്, കഠാരി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കി ഹിന്ദുരാഷ്ട്ര നിര്‍മിതിക്കുള്ള റോളിലേക്കുയര്‍ത്തിയെടുക്കുക എന്നതാണ് ഈ സംഘടനയിലൂടെ ആര്‍.എസ്.എസ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1980 -84 കാലത്താണ് ദുര്‍ഗാവാഹിനിയുടെ സംഘാടനം നടക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ പ്രധാന പങ്ക് വഹിച്ചത് ദുര്‍ഗാവാഹിനികളായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തവരില്‍ 20,000 ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുമുണ്ടായിരുന്നു.

വി.എച്ച്.പിയുടെ സായുധദളമായ ബജ്രംഗ്ദളിന്റെ വനിതാ വിഭാഗമെന്ന നിലയിലാണ് ഈ സംഘടന രൂപം കൊണ്ടത്. 1936ല്‍ ഹെഡ്‌ഗെവാറിന്റെ നിര്‍ദേശമനുസരിച്ച് രൂപം കൊണ്ട രാഷ്ട്ര സേവികാ സമിതിയുടെ തുടര്‍ച്ചയായി രൂപം കൊണ്ട ആര്‍.എസ്.എസ് പരിവാര്‍ കുടുംബത്തില്‍പെട്ട ഭീകര സംഘടനയാണിത്.

മുസ്ലിം ഉന്മൂലനലക്ഷ്യത്തോടെ നടന്ന ഗുജറാത്ത് കലാപത്തില്‍ പ്രധാന പങ്ക് വഹിച്ചത് ദുര്‍ഗാവാഹിനികളായിരുന്നു. കടുത്ത മുസ്ലിം വിരുദ്ധ ക്ഷുദ്രവികാരം സൃഷ്ടിക്കുന്ന റീതാംബരയുടെയും ഉമാഭാരതിയുടെ പ്രസംഗകാസറ്റുകള്‍ വീടുകളില്‍ നിരന്തരം എത്തിച്ചു കൊണ്ടാണ് മുസ്ലിം വിരുദ്ധമായ പൊതുഹിന്ദുബോധം ദുര്‍ഗാവാഹിനികള്‍ വളര്‍ത്തി കൊണ്ടുവന്നത്.
'നമ്മുടെ എതിരാളികളാണ് മുസ്ലിങ്ങള്‍. നമ്മള്‍ പശുവിനെ പൂജിക്കുന്നു. അവര്‍ പശുവിനെ കൊല്ലുന്നു. നമ്മള്‍ ഇടത് വശത്ത് നിന്ന് വലത്തോട്ട് എഴുതുന്നു. അവര്‍ വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്നു. 'ഹിന്ദുവിന്റെ വിപരീത പദമാണ് മുസ്ലിം എന്ന നിലയിലുള്ള നിരന്തരമായ പ്രചരണമാണ് നടത്തിയത്.

കലാപത്തിന് മുന്നോടിയായി നടന്ന കുടുംബ സര്‍വെയും മുസ്ലിം ഹിന്ദു വീടുകളെ വേര്‍തിരിക്കുന്ന കാവിക്കൊടി നാട്ടലുമെല്ലാം നിര്‍വഹിച്ചത് ദുര്‍ഗാവാഹിനികള്‍ വഴിയായിരുന്നു.
സ്ത്രീകളില്‍ കടുത്ത മുസ്ലിം വിരോധം കുത്തിവെച്ച് വിഭജനവും വിദ്വേഷവും വളര്‍ത്തി നാടിനെയും മാനവികതയെയും തകര്‍ക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ ജാഗ്രതയോടെയുള്ള മതനിരപേക്ഷ ഇടപെടലും പ്രതിരോധവും ആവശ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതാണ് ആര്യാങ്കോട്ടെ ദുര്‍ഗാവാഹിനിയുടെ വാളേന്തിയ പ്രകടനം മതനിരപേക്ഷകേരളത്തോട് ആവശ്യപ്പെടുന്നതെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  43 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago