HOME
DETAILS

ഒടുവില്‍ അതും സംഭവിച്ചു; ബയേണിനെതിരെ ആദ്യ വിജയം സ്വന്തമാക്കി ഹാലണ്ട്

  
backup
April 12, 2023 | 6:08 AM

haaland-made-his-debut-win-against-bayern

ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ പുരോഗമിക്കവെ ജര്‍മന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആദ്യ പാദ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി.
ടൂര്‍ണമെന്റിലെ ആവേശകരമായ മത്സരത്തില്‍ റോഡ്രി, ബെര്‍ണാഡോ സില്‍വ, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ നേടിയ ഗോളുകളിലാണ് ജര്‍മന്‍ വമ്പന്‍മാരെ മാന്‍ സിറ്റി മുട്ട് കുത്തിച്ചത്.

മല്‍സരത്തില്‍ പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലെ കൃത്യതയിലുമൊക്കെ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമാണ് സിറ്റിയുടെ ഗോള്‍ പോസ്റ്റിലേക്ക് ബയേണിന് ഉതിര്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ ഒമ്പത് തവണ ബയേണിന്റെ പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ സിറ്റിക്ക് സാധിച്ചു.


സ്വന്തം മൈതാനമായ എത്തിഹാദില്‍ വെച്ച് നടന്ന മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെ ഇനി ബയേണിന്റെ തട്ടകത്തില്‍ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിനായി കൂടുതല്‍ തയ്യാറാവാന്‍ സിറ്റിക്ക് സാധിക്കും.

എന്നാല്‍ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചു എന്നതിനേക്കാളുപരിയായി മറ്റൊരു സന്തോഷ വാര്‍ത്തകൂടി മാഞ്ചസ്റ്റര്‍ സിറ്റി ആരാധരിലേക്ക് എത്തിയിരിക്കുകയാണ്. സിറ്റിയുടെ സൂപ്പര്‍ താരവും ഗോള്‍ മെഷീനുമായ എര്‍ലിങ് ഹാലണ്ട് ബയേണിനെതിരെ തന്റെ ആദ്യ വിജയം സ്വന്തമാക്കി എന്നതാണ് സിറ്റി ആരാധകരുടെ ആവേശത്തിന് കൊഴുപ്പ് കൂട്ടുന്ന മറ്റൊരു ഘടകം.

ജര്‍മന്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ കളിച്ചിരുന്ന ഹാലണ്ടിന് അവിടെ വെച്ച് ബയേണിനെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം ബയേണിനെതിരെ ഗോള്‍ സ്‌കോര്‍ ചെയ്തതോടെ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ഗോള്‍ നേട്ടം 34ലേക്ക് ഉയര്‍ത്താന്‍ ഹാലണ്ടിനായി. കൂടാതെ ഈ സീസണില്‍ ഇതുവരെ 45 ഗോളുകള്‍ സിറ്റിക്കായി സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

ഇതോടൊപ്പം ചാമ്പ്യന്‍ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടാതെ മുന്നേറിയ ക്ലബ്ബെന്ന റെക്കോര്‍ഡും മാന്‍ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായ 25 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലാണ് സ്വന്തം ഗ്രൗണ്ടില്‍ സിറ്റി പരാജയമറിയാതെ മുന്നേറിയത്.
ഏപ്രില്‍ 20നാണ് ബയേണും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago