HOME
DETAILS
MAL
ഉംറ വിസ കാലാവധി ദീര്‍ഘിപ്പിച്ചു, സഊദി മുഴുവൻ സഞ്ചരിക്കാം: ഹജ്ജ്, ഉംറ മന്ത്രി
backup
June 02 2022 | 12:06 PM
റിയാദ്: തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ അറിയിച്ചു. നിലവിൽ ഒരു മാസമായിരുന്നു ഉംറ വിസ കാലാവധി. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ പറഞ്ഞു.
ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യും. നേരത്തെ ഉംറ സര്‍വീസ് കമ്പനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. സര്‍വീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ തന്നെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."