HOME
DETAILS

ഒമ്പത് വർഷത്തെ തൊണ്ടിമുതൽ കാണാനില്ല വിജിലൻസ് അന്വേഷണത്തിന് സർക്കാർ

  
backup
June 03 2022 | 02:06 AM

%e0%b4%92%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%a4


തിരുവനന്തപുരം
തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിൽനിന്ന് തൊണ്ടിമുതലുകൾ കാണാതായ സംഭവത്തിൽ ദുരൂഹത.
കഴിഞ്ഞ വർഷം എ.ജി നടത്തിയ ഓഡിറ്റിലും സ്വർണമെല്ലാം ലോക്കറിലുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ലോക്കറിലെത്തിയ സ്വർണവും പണവും കാണാനില്ലെന്നാണ് സബ് കലക്ടർ മാധവിക്കുട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
പരിശോധയിലുണ്ടായ വീഴ്ചയാണോ, അതോ എ.ജി റിപ്പോർട്ടിനു ശേഷമാണോ മോഷണമെന്ന് പൊലിസ് അന്വേഷണം തുടങ്ങി. 1982 മുതലുള്ള തൊണ്ടിമുതലുകളാണ് സബ് കലക്ടർ പരിശോധിച്ചത്.
ഇതിൽ 2010 മുതൽ 2019 വരെ ആർ.ഡി.ഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് മോഷണം പോയിരിക്കുന്നതായി കണ്ടെത്തിയത്.
69 പവൻ സ്വർണവും പണവും വെള്ളിയാഭരണങ്ങളുമാണ് കാണാതെ പോയിരിക്കുന്നത്. 2021 ഫ്രെബ്രുവരിയിലെ എ.ജിയുടെ പരിശോധനാ റിപ്പോർട്ടനുസരിച്ച് 2017 മുതൽ ലോക്കറിലേക്കെത്തിയ 220 ഗ്രാം സ്വർണം സുരക്ഷിതമാണ്. പൊലിസ് അന്വേഷണത്തിനൊപ്പം വിജിലൻസ് അന്വേഷണവും നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആർ.ഡി.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ടുമാരാണ് തൊണ്ടിമുതലിന്റെ സൂക്ഷിപ്പുകാരൻ. ഓരോ സൂപ്രണ്ടുമാർ മാറിവരുമ്പോഴും തൊണ്ടിമുതലുകൾ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് ചുമതലേൽക്കണ്ടത്. 2017ൽ ചുമതലയേറ്റ ഒരു സൂപ്രണ്ട് മാത്രമാണ് തൊണ്ടിമുതൽ ഓരോന്നും പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ചുമതലയേറ്റത്. അതിനുശേഷം ചുമതലയേറ്റ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തിയിട്ടില്ല. അതിനാൽ 2017 മുതലുള്ള എല്ലാ സീനിയർ സൂപ്രണ്ടുമാരെയും പൊലിസ് ചോദ്യം ചെയ്യും.
തൊണ്ടിമുതൽ രജിസ്റ്ററുകളും തൊണ്ടിമുതലും പൊലിസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. രജിസ്റ്ററും തൊണ്ടിമുതലുകളും താരതമ്യം ചെയ്ത് പരിശോധിക്കാൻ രണ്ടുദിവസം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിജിലൻസിന് കേസ് കൈമാറുന്നതുവരെ പൊലിസ് അന്വേഷണം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  10 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago