HOME
DETAILS

പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ വിറ്റുതുടങ്ങി തൊഴിലാളികളുടെ ആനുകൂല്യം അട്ടിമറിക്കുന്നു

  
backup
June 03 2022 | 02:06 AM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95


രാജു ശ്രീധർ
കൊല്ലം
പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ കടബാധ്യതയെ തുടർന്ന് ഉടമകൾ വിൽക്കാൻ തുടങ്ങി. എന്നാൽ ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി യുൾപ്പടെയുള്ള ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.
സംസഥാനത്ത് 842 സ്വകാര്യ കശുവണ്ടി ഫാക്ടറികളിൽ നാനൂറിൽ അധികവും പൂട്ടിക്കിടക്കുകയാണ്. ഇതിൽ വലിയൊരു വിഭാഗം ഫാക്ടറികളും ബാങ്കുകളിൽ നിന്നുള്ള വായ്പാ കുടിശ്ശികയെ തുടർന്ന് ജപ്തി ഭീഷണി നേരിടുന്നുണ്ട്. ഇതിനെ തുടർന്നാണ് ഉടമകൾ വിൽപനയ്ക്ക് നീക്കം തുടങ്ങിയത്. കോടികൾ വിലമതിക്കുന്ന ഏക്കർ കണക്കിന് വസ്തുക്കൾ ഉള്ളതാണ് മിക്ക ഫാക്ടറികളും.
ഫാക്ടറി കെട്ടിടങ്ങൾക്ക് തന്നെ ഒരേക്കറോളം വിസ്തൃതി വരും.ജപ്തി ഭീഷണിയുടെ നിഴലിൽ ഫാക്ടറി വിറ്റ് കടം തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ഉടമകൾ. ഇത് മുന്നിൽക്കണ്ട് മേഖലയിൽ റിയൽ എസ്റ്റേറ്റ് മാഫിയയും തലയുയർത്തിയിട്ടുണ്ട്.


വ്യവസായം തുടങ്ങാൻ മേഖലയിൽ നിന്നു പുതിയതായി ആരും മുന്നോട്ടു വരാത്തതിനെ തുടർന്ന് ഷോപ്പിങ് കോംപ്ലക്സുകൾക്കായുള്ള കച്ചവടവും തകൃതിയാണ്.
കൊല്ലം ജില്ലയിലെ കൊട്ടിയത്തെ ഒരു ഫാക്ടറി പ്രമുഖ ഭരണകക്ഷിയുടെ നേതൃത്വത്തിൽ സൊസൈറ്റി രൂപീകരിച്ച് വിലയ്ക്ക് വാങ്ങിയിരുന്നു.
എന്നാൽ വിൽക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഉടമകളിൽ നിന്നു അർഹതപ്പെട്ട ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ട്രേഡ് യൂനിയനുകൾ ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദം ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


പ്രതിസന്ധിയിലായ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികളെ സഹായിക്കാനായി ഉമ്മൻ ചാണ്ടി സർക്കാർ ധനസഹായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് പ്രതിസന്ധിയിലായ വ്യവസായങ്ങളിലെ കൂലി വർധനവിന്റെ ബാധ്യത ഒഴിവാക്കാൻ, പ്രവർത്തിക്കുന്ന കയർ ഫാക്ടറി തൊഴിലാളികൾക്ക് ദിവസം 110 രൂപ വീതം നൽകുന്ന പദ്ധതിയാണ് നടപ്പാക്കിയിരുന്നത്.
അത് ഇന്നും തുടരുന്നുണ്ട്. 2016 ഫെബ്രുവരിയിലെ വർധനയ്ക്ക് ശേഷം കശുവണ്ടി മേഖലയിൽ ഇതുവരെ കൂലി വർധിപ്പിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
കയർ ഫാക്ടറി തൊഴിലാളികൾക്ക് നൽകുന്ന പോലെ, പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കും നിശ്ചിത തുക സർക്കാർ കൂലിയായി ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago