HOME
DETAILS

പൗരാണികതയുടെ മങ്ങിത്തുടങ്ങിയ അടയാളങ്ങള്‍

  
backup
April 13 2023 | 09:04 AM

signs-of-antiquity

ജാസിര്‍ ടി.പി കടമേരി

പലതരം മനുഷ്യര്‍ കാപട്യമേതുമില്ലാതെ സസ്‌നേഹം ജീവിച്ചു പോകുന്നയിടം. ഒരുകാലത്ത് മലബാറിലെ പ്രസിദ്ധ വാണിജ്യവ്യവസായ കേന്ദ്രമായിരുന്ന വടകര തുറമുഖത്തോട് ചേര്‍ന്നുകിടക്കുന്ന പുരാതന പട്ടണം താഴങ്ങാടിയുടെ ഹൃദയതാളം ആഘോഷവേളകളില്‍ തുടിച്ചുതുടങ്ങും. തീരദേശ ജനതയായ താഴങ്ങാടിക്കാര്‍ ഏതു ആഘോഷങ്ങളെയും മറ്റേതു നാട്ടുകാരെക്കാളും വൈകാരിക ഭാവത്തില്‍ ഏറ്റെടുത്തു കൊണ്ടാടാറുണ്ട്. അതുകൊണ്ടുതന്നെ റമദാനും പെരുന്നാളും മറ്റു ആഘോഷങ്ങളും ഇവരുടെ സാംസ്‌കാരിക സ്വത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
നഗരത്തിന്റെ ബഹളമയങ്ങളില്‍നിന്ന് മാറി, പൗരാണികതയുടെ മങ്ങിത്തുടങ്ങിയ അടയാളങ്ങള്‍ പേറി കാലയവനികയിലേക്ക് മായാനൊരുങ്ങുന്ന വടകരയുടെ പൂര്‍വനഗരമാണ് താഴെ അങ്ങാടി.


ചിരപുരാതനമായ സംസ്‌കൃതിയുടെ കഥപറയുന്ന ചരിത്രപ്രസിദ്ധമായ കച്ചവട തുറമുഖമായിരുന്നു വടകര താഴെ അങ്ങാടി. നാളികേരവും സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു പ്രധാന ചരക്കുകള്‍. ഒരുകാലത്തു ടിപ്പു സുല്‍ത്താന്റെ സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്ന ഇവിടം അക്കാലത്ത് നൂറില്‍പരം പാണ്ടികശാലകളാല്‍ സജീവമായിരുന്നു. പുറംരാജ്യത്തുനിന്നും സ്വദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ മനുഷ്യര്‍ ഈ തുറമുഖത്തെത്തി.

 

 

 

ചൈന, പേര്‍ഷ്യ, അറബ് നാടുകളില്‍ നിന്നും ഗുജറാത്തില്‍ നിന്നുള്ള അലായി സേട്ടുമാര്‍, ഉത്തരേന്ത്യന്‍ വ്യാപാരികളായ രാവിരികള്‍ തുടങ്ങിയവര്‍ ഈ തീരദേശത്തെ പലപ്പോഴായി സമ്പന്നമാക്കി. പല ജനതതികളുമായുള്ള സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളിലൂടെ കൈവരിച്ച ഭാഷയും സംസ്‌കാരവും കലകളും അവര്‍ പാരമ്പര്യമായി കൈമാറിപ്പോന്നു. കുടിയേറ്റക്കാരും സ്വദേശികളില്‍നിന്ന് ഇസ്‌ലാം മതം ആശ്ലേഷിച്ചവരുമായ ഇവിടുത്തെ മുസ്‌ലിംകള്‍ കലയിലും അനുഷ്ഠാനത്തിലും തനതായ സ്വത്വം കാത്തുസൂക്ഷിക്കുന്നുണ്ട്.


റമദാനിന്റെ പൊന്നമ്പിളിക്കീറ് മാനത്തു കണ്ടാല്‍ പിന്നെ വടകര താഴങ്ങാടിക്കാര്‍ക്ക് ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ്. ആബാലവൃദ്ധം ജനങ്ങള്‍ റമദാനിനെ വരവേല്‍ക്കുകയും സാഘോഷം കൊണ്ടാടുകയും ചെയ്യുന്ന അനന്യസാധാരണമായ കാഴ്ചയാണ് താഴങ്ങാടിയിലേത്. റമദാന്‍ മാസം സമാഗതമാകുമ്പോഴേക്ക് വീടും പള്ളിയും തേച്ചുമിനുക്കി വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ നേരത്തെ വാങ്ങിവച്ച് റമദാനിനെ സ്വീകരിക്കാനായി അവര്‍ തയാറെടുക്കും. പള്ളികള്‍ രാപകല്‍ ഭേദമന്യേ നിറഞ്ഞു കവിയും. കുട്ടികളുടെ മുഖത്ത് ആഹ്ലാദാരവം അലതല്ലും. പണ്ടുകാലത്ത് വാങ്കുവിളിക്ക് ചെവികൊടുത്ത് സ്രാമ്പ്യക്കു ചുറ്റും കുട്ടികള്‍ നില്‍ക്കുമത്രെ. പിന്നെ 'വാങ്ക് കൊടുത്തേ' എന്നുപറഞ്ഞ് അവര്‍ നാടാകെ ഓടും. അതായിരുന്നു അന്നത്തെ നോമ്പു തുറക്കാനുള്ള അറിയിപ്പ്. അതുപോലെ അങ്ങാടിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ സമയമായാല്‍ വെടിപൊട്ടിക്കുകയും ചെയ്യുമായിരുന്നു.


വിവിധതരം വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും നോമ്പുതുറ. ഭൂരിപക്ഷം വീടുകളിലും മരുമക്കത്തായം നിലനിന്നിരുന്നതിനാല്‍ പുതിയാപ്ലമാര്‍ നോമ്പു തുറക്കാന്‍ വീട്ടില്‍ ഉണ്ടാകും. നോമ്പു തുറക്കാനും അത്താഴത്തിനും മുത്താഴത്തിനുമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ അന്ന് 'അത്താഴക്കാരത്തി' എന്നപേരില്‍ ഒരാളുണ്ടാകും. പലതരം കഞ്ഞികള്‍ അന്നുണ്ടായിരുന്നു. അതില്‍ ചീരാക്കഞ്ഞി ഏറെ പ്രശസ്തമായിരുന്നു. വീടുകളില്‍ പാചകം ചെയ്യുന്ന പലഹാരങ്ങള്‍ അയല്‍വാസികളുമായി അവര്‍ പങ്കുവയ്ക്കും. ആധുനിക കുടുംബ സംസ്‌കാരം കടന്നുവന്നതോടെ ഇത്തരം ഗുണങ്ങള്‍ പലതും വിസ്മൃതിയിലേക്ക് നീങ്ങിയെങ്കിലും ചിലതെല്ലാം ചരിത്രത്തിന്റെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നു.

 

 

കോതിബസാറിലെ ഉറക്കമില്ലാരാവുകള്‍
കോതിബസാര്‍ താഴങ്ങാടിയുടെ തലസ്ഥാനമാണ്. പഴയകാല പ്രതാപങ്ങളെ ഓര്‍മിപ്പിക്കുന്ന പുരാതന കെട്ടിടങ്ങളാണതിന്റെ പ്രത്യേകത. അപൂര്‍വങ്ങളായ പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന ആന്റിക് ഷോപ്പുകളുള്ള കേരളത്തിലെ അപൂര്‍വം പട്ടണങ്ങളിലൊന്നാണ് ഈ അങ്ങാടി. ഇന്തോ പേര്‍ഷ്യന്‍ നിര്‍മാണ ചാരുതയില്‍ മനോഹരമായ മിനാരങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്ന ജമാഅത്ത് പള്ളിയാണ് ബസാറിന്റെ പ്രധാന ആകര്‍ഷണം. റമദാന്‍ സമാഗതമായാല്‍ കോതിബസാറിന് പുതിയ ചന്തവും ചമയവുമാവും. കച്ചവടക്കാര്‍ സജീവമാകും. പിന്നെ ഉറക്കമില്ലാത്ത രാത്രിയാണ്. ദൂരെ ദിക്കില്‍ നിന്നടക്കം നിരവധി ജനങ്ങള്‍ ബസാറില്‍ തടിച്ചുകൂടും. നേരം പുലരുവോളം ആഘോഷ ലഹരിയിരിയിലായിരിക്കും ബസാര്‍.


നിലയ്ക്കാതെ മുഴങ്ങുന്ന തലമുറകളുടെ താളം
നോമ്പുനോറ്റ് തറാവീഹ് നിസ്‌കാരവും കഴിഞ്ഞ് ക്ഷീണിതരായി സുഖനിദ്രയില്‍ കഴിയുന്നവരെ വിളിച്ചുണര്‍ത്തുന്ന അത്താഴംമുട്ട് താഴങ്ങാടിയിലെ വേറിട്ട കാഴ്ചയാണ്. മൊബൈലും വാച്ചും ഘടികാരവുമൊന്നും ഇല്ലാത്ത കാലത്ത് പല നാടുകളിലും നിലനിന്നിരുന്ന പുരാതനമായ ഈ സമ്പ്രദായം അങ്ങാടിയില്‍ ഇന്നും നിലക്കാതെ തുടര്‍ന്നുപോരുന്നു. ജുമുഅത്ത് പള്ളിയില്‍നിന്ന് പന്ത്രണ്ട് മണിയോടെ അത്താഴംമുട്ട് ആരംഭിക്കും. കടല്‍തീരത്തുകൂടെ ആരംഭിക്കുന്ന നടത്തവും ആര്‍ത്തിരമ്പുന്ന തിരമാലകളുടെ ശീല്‍ക്കാരങ്ങളെ മറികടക്കുന്ന മുട്ടിന്റെ താളവും അലയൊലികളും കുടിലില്‍ മയങ്ങുന്നവരുടെ കാതില്‍ എത്തും. താഴങ്ങാടിയുടെ തെക്കേ അറ്റമായ അഴിത്തല മുതല്‍ വടക്കേ അറ്റമായ ആവിക്കല്‍തോട് വരെ താണ്ടി ഏകദേശം മൂന്നു മണിയാവുമ്പോഴേക്ക് തിരികെ ജുമുഅത്ത് പള്ളിയില്‍ എത്തിച്ചേരലാണു പതിവ്. കൊവിഡ് കാലത്തും ഈ പതിവു തെറ്റിയിരുന്നില്ല. പള്ളിക്കുട്ടി മഹമ്മദും തട്ടാന്‍കണ്ടി ലത്തീഫുമാണ് ഇപ്പോള്‍ ഇതിനു നേതൃത്വം നല്‍കുന്നത്.



 

അത്താഴക്കമ്മിറ്റിക്കാര്‍
യാത്രക്കാരായി പള്ളിയില്‍ തങ്ങുന്നവര്‍ക്കും റമദാന്‍ ഉറുദി (പ്രഭാഷണം)ക്ക് പോകുന്നവര്‍ക്കും നിരാശ്രയര്‍ക്കും ഹോസ്പിറ്റലുകളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികകള്‍ക്കും നോമ്പുതുറവിഭവം, അത്താഴം തുടങ്ങിയവ ഇപ്പോഴും കമ്മിറ്റി വക നല്‍കുന്നു. 1928ലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചതെന്നു പറയപ്പെടുന്നു. ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് പൊറുതിമുട്ടിയ തൊള്ളായിരങ്ങളുടെ ആദ്യത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ പൂര്‍വോപരി ശക്തിയോടെ ഇന്നും പ്രവര്‍ത്തിക്കുന്നു. താഴങ്ങാടി അത്താഴക്കമ്മിറ്റിക്ക് വലിയ സ്വീകാര്യത ലഭിച്ചത് സി.എച്ച് മുഹമ്മദ് കോയ സാഹിബ് തന്റെ പ്രഭാഷണങ്ങളില്‍ പലയിടത്തും ഇത് പരാമര്‍ശിച്ചതോടെയാണ്.
പാതിരാനേരത്ത് ആഘോഷങ്ങളുടെ പ്രതീതിയില്‍ കുറേപേര്‍ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. പകര്‍ന്നും നുകര്‍ന്നും റമദാനിനെ ആത്മാനുഭൂതിയുടെ ആഘോഷമായി കൊണ്ടാടുന്ന താഴങ്ങാടിക്കു റമദാന്‍ കഥകളേറെ പറയാനുണ്ട്. അന്യംനിന്നുപോവുന്ന സാംസ്‌കാരിക തനിമയുടെ മധുരമുള്ള ശീലുകള്‍ക്ക് നമുക്കിനിയും കാതോര്‍ക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago