കോഴിക്കോട്ടു നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ആദ്യ ഹജ്ജ് സര്‍വിസ് ഫ്ളാഗ്ഓഫ് ചെയ്തു
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി ടെര്‍മിനലില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ആദ്യ ഹജ്ജ് സര്‍വിസ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 9.30ന് കോഴിക്കോടുനിന്ന് തിരിക്കുന്ന എ.സി ലോ ഫ്ളോര്‍ ബസാണ് ഇന്നലെ സര്‍വിസ് ആരംഭിച്ചത്.
സ്വകാര്യ ഓപറേറ്റര്‍മാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ മാന്യമായ നിരക്കില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് കെ.എസ്.ആര്.ടി.സിയുടെ ഉദ്യേശമെന്നും 40 പേര് ഒരുമിച്ച് യാത്ര ബുക്ക് ചെയ്യുകയാണെങ്കില്‍ പാനൂര്‍, വടകര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ ഏഴിന് കല്പറ്റയില് നിന്നാണ് ബസ് യാത്ര തുടങ്ങുന്നത്. ബുധനാഴ്ച മുതല്‍ കോഴിക്കോടുനിന്ന് രാവിലെ ഒന്‍പതിനും, പത്തിനും രണ്ടു ബസുകള്‍ കൂടി സര്‍വിസ് തുടങ്ങും. 312 രൂപയാണ് ടിക്കറ്റ് നിരക്ക്.
ടെര്‍മിനലിലെ റിസര്‍വേഷന്‍ കൗണ്ടറിലത്തെിയും കെ.എസ്.ആര്.ടി.സിയുടെ വെബ്സൈറ്റിലൂടെ (ംംം.സെൃരേീിഹശില.രീാ) ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.
മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് പതിവുപോലെ ഹജ്ജ് ബസുകള്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. ടെര്‍മിനലില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷനായി. കോര്പറേഷന് കൗണ്‍സിലര്‍ ടി.വി ലളിതപ്രഭ, കെ.എസ്.ആര്.ടി.സി സോണല്‍ മാനേജര്‍ മുഹമ്മദ് സഫറുള്ള, സി.കെ ജയചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."