പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും കുഞ്ഞായൻ കുട്ടി ഫൈസിക്കും സ്വീകരണം നൽകി
അൽഖോബാർ: ഓമശ്ശേരി സഹചാരി സെൻ്റർ പ്രചരണാർത്ഥം സഊദിയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും മുൻ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ കുഞാലൻ കുട്ടി ഫൈസിക്കും സമസ്ത ഇസ്‌ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ഗൾഫ് ദർബാർ ഓഡിറ്റോറിയത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സ്വീകരണ യോഗത്തിൽ അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ നാസ്സർ ദാരിമി അൽ അസ്അദി കമ്പിൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസ്സർ ദാരിമി, സൈനുൽ ആബിദ് തങ്ങൾ, നവാഫ് ഖാദി എന്നിവർ സയ്യിദ് ഹമീദ് അലി തങ്ങൾക്കും ഇഖ്ബാൽ ആനമങ്ങാട്, അമീർ പരുതൂർ, സജീർ ഉസ്താദ് എന്നിവർ ചേർന്ന് കുഞ്ഞാലൻ കുട്ടി ഫൈസിക്കും ഷാൾ അണിയിച്ച് ആദരിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് ഖുർആൻ മുസാബഖ വിജയികളായ ഫസല് റഹ്മാൻ, മുഹമ്മദ് കുറ്റൂർ, സാലിഹ് എന്നിവർക്ക് സയ്യിദ് ഹമീദലി തങ്ങൾ സമ്മാനങ്ങൾ നൽകി.
കുഞാലൻ കുട്ടി ഫൈസി പ്രഭാഷണം നടത്തുകയും സഹചാരി സെന്റെറിന്റ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അനുഗ്രഹീത പ്രഭാഷണവും ദുആയും നടത്തി. വർത്തമാന കാലത്ത് മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾക്കും മതനിരാസ ചിന്തകളിൽ നിന്നും മുക്തമാവാൻ ആത്മീയയത കൈവരിക്കുന്നതോടൊപ്പം ജീവിതം കൂടുതൽ പ്രാർത്ഥനയിലധിഷ്ഠിതമാക്കണമെന്ന് തങ്ങൾ ഉപദേശിച്ചു. സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, ഇബ്രാഹിം ഓമശ്ശേരി സംസാരിച്ചു.
അമീൻ, മഹ്മൂദ് അമീൻ, സാഹിർ കണ്ണൂർ, സുബൈർ പട്ടാമ്പി, നജ്മുദ്ധീൻ വെങ്ങാട്, മുഹമ്മദ് ആക്കോട്, അമീർ പരുതൂർ, കരീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാഫ് ഖാദി സ്വാഗതവും ട്രഷറർ ഇഖ്ബാൽ അനമങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."