നീലഗിരിയില്‍ ഒരു ദിവസമൊഴുകുന്നത് ഒരു കോടിയുടെ മദ്യം
ഗൂഡല്ലൂര്‍: നീലഗിരിയില്‍ ഒരു ദിവസം ഒഴുകുന്നത് ഒരു കോടിയുടെ മദ്യം. ജില്ലയിലെ ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തുടങ്ങിയ ആറ് താലൂക്കുകളിലുള്ള ടാസ്മാക് ഔട്ട്‌ലെറ്റുകളിലൂടെ ഒഴുകുന്ന മദ്യത്തിന്റെ കണക്കാണിത്.
ആറ് താലൂക്കുകളിലായി ടാസ്മാകിന് 135 ഔട്ട്‌ലെറ്റുകളാണുള്ളത്. ജില്ലയില്‍ ആകെയുള്ളത് 6.50 ലക്ഷം ജനങ്ങളാണ്. ഇതില്‍തന്നെ ഭൂരിഭാഗം ആളുകളും മദ്യപിക്കാത്തവരും. എന്നിട്ടും മദ്യത്തിന്റെ വില്‍പന കോടി കവിഞ്ഞ് കുതിക്കുകയാണ്. പലയിടത്തും നാട്ടുകാര്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്.
ഇപ്പോള്‍ ജില്ലയിലെ മദ്യഷാപ്പുകളുടെ അനുമാനം ആറായിരം പേര്‍ക്ക് ഒരു മദ്യഷാപ്പ് എന്ന നിലയിലാണ്. നാല് മദ്യഷാപ്പുകള്‍ക്കെതിരേ ജനം പരാതി നല്‍കുകയും സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
നഗര-ഗ്രാമാന്തരങ്ങളില്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ഭീഷണിയായാണ് നിരവധി മദ്യഷാപ്പുകള്‍ പ്രവൃത്തിക്കുന്നത്. ഘട്ടംഘട്ടമായി മദ്യം നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചത് പ്രതീക്ഷയോടെയാണ് നീലിഗിരിയിലെ ജനങ്ങള്‍ കാണുന്നത്. പടിപടിയായി എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."