HOME
DETAILS
MAL
വന്യമൃഗ ശല്യത്തിന് പരിഹാരമായില്ല തൂതര്മട്ടത്ത് റോഡ് ഉപരോധിച്ചു
backup
August 21 2016 | 21:08 PM
ഗൂഡല്ലൂര്‍: കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൂതര്മട്ടത്തില് നാട്ടുകാര്‍ കുന്നൂര്-തൂതര്മട്ടം പാത ഉപരോധിച്ചു.
കുന്നൂരില്‍ നിന്ന് തൂതര്മട്ടത്തിലേക്ക് പുറപ്പെട്ട തമിഴ്നാട് സര്‍ക്കാര്‍ ബസ് സമരക്കാര്‍ തടഞ്ഞു. പ്രദേശത്ത് കാട്ടാനക്കൂട്ടം മൂന്ന് വീടുകള്‍ തകര്‍ക്കുകയും സ്കൂള്‍ ഗെയ്റ്റ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ നിരവധി തവണ അധികാരികള്‍ക്ക് വന്യമൃഗ ശല്ല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജനങ്ങള്‍ ഉപരോധ സമരം നടത്തിയത്. വിവരമറിഞ്ഞ് കുന്നൂര് ആര്.ഡി.ഒ ഗീതപ്രിയ, റെയ്ഞ്ചര്‍ രാമചന്ദ്രന്, കൊലകൊമ്പ പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."