HOME
DETAILS

സുരേന്ദ്രന്‍-പ്രസീത ഫോണ്‍ സംഭാഷണത്തില്‍ നിന്ന്

  
backup
June 02, 2021 | 8:56 PM

5641534651-2

 

പ്രസീത അഴീക്കോട്:
ഞാന്‍ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നല്ലോ?, ചേച്ചി ഇന്നലെ പറഞ്ഞ 10 കോടി എന്നത് സാറിനും നമ്മക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് നമ്മക്ക് അറിയാം.
കെ.സുരേന്ദ്രന്‍: ഇപ്പോ എന്താണ് അവര് പറയുന്നത് ?
പ്രസീത: ഞാന്‍ സാറിനോട് കാര്യം തുറന്നുപറയാം. അവര് മുന്‍പ് സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ ചിലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഇത് തിരികെ നല്‍കാതെ എന്‍.ഡി.എയുടെ ഭാഗമായി വന്നാല്‍ അവര്‍ പ്രശ്‌നം ഉണ്ടാക്കുമെന്നും ഇതുതിരികെ നല്‍കാന്‍ 10 ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. പണം നല്‍കിയാല്‍ ഏഴിന് അമിത് ഷാ പങ്കെടുക്കുന്ന പരിപാടിയോടെ അവര്‍ സജീവമാകും. പിന്നെ ബത്തേരി സീറ്റ്. വേറെ നമ്മക്ക് സീറ്റൊന്നും വേണ്ട. കാഷിന്റെ കാര്യം സാറിന് എങ്ങിനെയാണ് ഡീല്‍ ചെയ്യാന്‍ പറ്റുക അങ്ങിനെ ചെയ്‌തോ, ഡയറക്ട് അവര്‍ക്ക് കൊടുക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. അല്ലെങ്കില്‍ എങ്ങിനെയാണോ അങ്ങിനെ.
സുരേന്ദ്രന്‍: അതെനിക്ക് മനസിലായി, എവിടെ വെച്ച്?
പ്രസീത: സാര്‍ പറഞ്ഞോ എവിടെയാണ് വരേണ്ടത്?
സുരേന്ദ്രന്‍: ഏഴാം തീയതി വരുമ്പോള്‍ നേരിട്ട് കൈയില്‍ കൊടുക്കാം
പ്രസീത: അതിലും മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ് നല്ലതെന്നാണ് അവര് പറഞ്ഞത്.
സുരേന്ദ്രന്‍: അവര് ആറാം തീയതി വന്നോട്ടേന്ന്, അപ്പൊത്തന്നെ നേരിട്ട് കൈയില്‍ കൊടുക്കാം. ഈ പൈസ ഡീലിങ്, ഇലക്ഷന്‍ ടൈമില്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ട് നടക്കലൊന്നും നടക്കില്ല. ആറാം തീയതി രാവിലെ വന്നോ ഞാന്‍ പൈസ താരം.
പ്രസീത: ഏഴാം തീയതി നമ്മക്ക് അങ്ങോട്ട് കേറാമല്ലോ, എറണാകുളത്ത് വെച്ച് പത്രസമ്മേളനം വിളിക്കാം.
സുരേന്ദ്രന്‍: അല്ല, ആറാംതീയതി തിരുവനന്തപുരത്ത് വന്ന് അവിടെ സ്‌റ്റേ ചെയ്താല്‍ മതിയല്ലോ, ഞങ്ങളൊക്കെ അവിടെ സ്‌റ്റേ ചെയ്യുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago