HOME
DETAILS

ബി.ജെ.പി ജാനുവിന് 50 ലക്ഷം കൈമാറി?

  
backup
June 03, 2021 | 3:39 AM

kerala-ck-janu-bjp-money-transfering-news-2021

കല്‍പറ്റ: സി.കെ ജാനുവിന് ബി.ജെ.പി 50 ലക്ഷം കൈമാറിയതായി റിപ്പോര്‍ട്ട്. നേരത്തെ നല്‍കിയ പത്തു ലക്ഷത്തിന് പുറമേ ആണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാസര്‍കോട് വെച്ചാണ് പണം കൈമാറിയത്. പണം കൈപറ്റാനായി സി.കെ ജാനു തന്റെ ഇന്നോവ കാറില്‍ മംഗലാപുരത്ത് പോയിരുന്നെന്നും അവിടെ വെച്ച പണം കൈപറ്റാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് കാസര്‍കോട് വെച്ച് പണം കൈമാറുകയായിരുന്നു.

സി.കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് ജെ.ആര്‍.പി(ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി) ട്രഷറര്‍ പ്രസീത കഴിഞ്ഞ ദിവസം വെളിപെടുത്തിയിരുന്നു. പത്ത് ലക്ഷമാണ് കോടുത്തതെന്നും അവര്‍ പറഞ്ഞു. പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു.

10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്തെ കൂടിക്കാഴ്ച്ചയില്‍ സുരേന്ദ്രന്‍ ഇവ അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത ആരോപിച്ചു.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞിരുന്നു.

ആരോപണത്തോട് ബി.ജെ.പി അധ്യക്ഷന്‍ പ്രതികരിച്ചില്ലെങ്കിലും വിശദീകരണവുമായി സി.കെ ജാനു രംഗത്തെത്തിയിരുന്നു. ആരോപണം അവര്‍ നിഷേധിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: ആൺസുഹൃത്തിന് പങ്കുണ്ടോ? ദുരൂഹതയാരോപിച്ച് കുടുംബം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  3 days ago
No Image

വേണം ജാഗ്രത, വേനലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരാന്‍ സാധ്യത; കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം

Kerala
  •  3 days ago
No Image

ബംഗാളിലെ 65 പോളിങ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ടില്ല; ട്രൈബ്യൂണലിൽ സമീപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രിംകോടതി

National
  •  3 days ago
No Image

"മുഖ്യമന്ത്രി ചർച്ച നടത്തട്ടെ, എനിക്ക് താൽപ്പര്യമില്ല": കടുത്ത നിലപാടുമായി കെ.സി വേണുഗോപാൽ

National
  •  3 days ago
No Image

'വിമാനം നിറയെ വോട്ടു ചെയ്യാനായി നാട്ടിലേക്ക് വരുന്നവര്‍'  ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ അഭിനന്ദിച്ച് പൈലറ്റ്, വീഡിയോ വൈറല്‍

National
  •  3 days ago
No Image

തീവ്ര ഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ് 

Kerala
  •  3 days ago
No Image

ഹോര്‍മുസ് സംഘര്‍ഷം: കുതിച്ചുയര്‍ന്ന് എണ്ണവില, ബാരലിന് 106 ഡോളര്‍ കടന്നു

International
  •  3 days ago
No Image

നൈജീരിയയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

Kerala
  •  3 days ago
No Image

പൊള്ളിച്ച് സൂര്യന്‍; മലപ്പുറത്ത് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു 

Kerala
  •  3 days ago
No Image

ആംബുലൻസിന് ഇന്ധനം നൽകാൻ വിസമ്മതിച്ചു; ചികിത്സ വൈകി രോഗി മരിച്ചു; പമ്പിനെതിരെ നടപടിക്ക് ഉത്തരവ്

National
  •  3 days ago