HOME
DETAILS

കിതച്ച് കിതച്ച് ചൂളം വിളി....

  
backup
August 21 2016 | 21:08 PM

%e0%b4%95%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3

കാസര്‍കോട് അവഗണനയുടെ 'പാളത്തില്‍'


കാസര്‍കോട്: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത കാസര്‍കോടു വരെ നീട്ടുന്നതിനെ കുറിച്ചു മാത്രമാണ് ഇപ്പോള്‍ കാസര്‍കോട് ചര്‍ച്ച. എന്നാല്‍  കാലങ്ങളായി അവഗണനയുടെ പാളത്തിലാണ് കാസര്‍കോട്. കേരളത്തിലെ മറ്റു ജില്ലകളോട് റെയില്‍വേ കാണിക്കുന്ന നിലപാടല്ല കാസര്‍കോടിന്റെ കാര്യമെത്തുമ്പോള്‍ റെയില്‍വേയ്ക്ക്. കാസര്‍കോടിനു വേണ്ടി വാദിക്കാന്‍ കേരളത്തിലെ റെയില്‍വേയുടെ ചുമതലയുള്ളവരും തയാറാവുന്നില്ല.
ചോര്‍ന്നൊലിക്കുന്ന പ്ലാറ്റ്‌ഫോമുകളിലെ വെയിറ്റിങ് ഷെല്‍ട്ടറുകള്‍, പഴക്കം മൂലം ഒഴിവാക്കാനായ പ്രായമുള്ള ട്രെയിനുകള്‍, കേരളത്തിലെ എല്ലാ ജില്ലകളിലെയും ആസ്ഥാനങ്ങളിലും നിര്‍ത്തി വരുന്ന ട്രെയിനുകള്‍ പക്ഷേ കാസര്‍കോടെത്തിയാല്‍ ചൂളംവിളിച്ചു പായുന്ന ദുരവസ്ഥ, അന്യസംസ്ഥാനമായ കര്‍ണ്ണാടകയിലെ ബംഗ്‌ളൂരുവിലേക്ക് തെക്കില്‍ നിന്നു ആഴ്ച്ചയില്‍ 40 സര്‍വീസുകളെങ്കിലും നടത്തുമ്പോള്‍ കാസര്‍കോട് വഴി കടന്നു പോകുന്നത് പ്രതിദിനം ഒരു ട്രെയിന്‍, ജില്ലയിലെ ഒട്ടുമിക്ക സ്‌റ്റേഷനുകളിലെയും പ്രാഥമിക ആവശ്യത്തിനുള്ള ടോയ്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുന്നു.
 പ്രധാന സ്റ്റേഷനായ കാസര്‍കോടു പോലുമുള്ളത് ഒരൊറ്റ ടിക്കറ്റ് കൗണ്ടര്‍. റെയില്‍വേ സ്‌റ്റേഷനിലെ തിരക്കിനിടയില്‍ ഇരിക്കാന്‍ പോലും ആവശ്യത്തിനു സൗക്യര്യമില്ലാത്ത ദുരവസ്ഥ. ഇത്രക്കു ദുരവസ്ഥ കേരളത്തില്‍ മറ്റൊരു റെയില്‍വേ സ്റ്റേനുകളിലുമുണ്ടാകില്ല.  
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള 13 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും പറയാനുള്ളത് അവഗണനയുടെ കയ്പുനീരിന്റെ കഥകള്‍ മാത്രം. നേരാംവണ്ണം ട്രെയിന്‍ ഇറങ്ങാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമുകളില്ലാത്ത റെയില്‍വേ സ്‌റ്റേഷനുകള്‍ കാസര്‍കോടെ മാത്രം കാഴ്ച്ചകളായിരിക്കും.
 കേരളത്തിലെ റെയില്‍വേ വികസനം തിരുവനന്തപുരത്തു തുടങ്ങി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലവസാനിക്കുന്നുവെന്നതാണ് സത്യാവസ്ഥ. പ്രകൃതി സൗന്ദര്യം വഴിഞ്ഞെഴുകുന്ന വലിയപറമ്പിലും സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്താന്‍ തൃക്കരിപ്പൂരിലും ചന്തേരയിലും ചെറുവത്തൂരിലും ട്രെയിനിറങ്ങിയാല്‍ മതി. ബേക്കലിന്റെ കമനീയ കാഴ്ച്ചകളൊപ്പാനും നിത്യാനന്ദ ആശ്രമവും കാഞ്ഞങ്ങാട് കോട്ടയും റാണിപുരം മലനിരകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്താന്‍ ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കളം, കാഞ്ഞങ്ങാട് സ്‌റ്റേഷനുകളിലിറങ്ങിയാല്‍ മതി. ജില്ലയുടെ വാണിജ്യ സിരാകേന്ദ്രമായ കാസര്‍കോടെത്തുവാനും മാലിക് ദീനാര്‍ പള്ളി, മധൂര്‍ അമ്പലം എന്നിവിടങ്ങളിലെത്താനും കാസര്‍കോടും കളനാടും ഇറങ്ങിയാല്‍ മതി. മെഡിക്കല്‍ കോളജുകളടക്കമുള്ള നിരവധി ആശുപത്രികളുള്ള മംഗ്‌ളൂരുവിലേക്ക് വലിയ കുത്തൊഴുക്കാണ് വടക്കെ മലബാറില്‍ നിന്നും ഉള്ളത്. ഇവിടേക്കടക്കം പോകുന്ന രോഗികള്‍ പോലും പല ട്രെയിനുകളിലും മണിക്കൂറുകളോളം നിന്നു യാത്ര ചെയ്യേണ്ട ഗതികേടിലാണ്. കാസര്‍കോടിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗിച്ചാല്‍ മാത്രം മതിയാകും റെയില്‍വേക്ക് കാസര്‍കോടിനെ ലാഭകരമാക്കാന്‍. ഇതൊന്നും ചെയ്യാതെയുള്ള ഘട്ടത്തിലാണ് കര്‍ണ്ണാടകയിലെ മംഗ്‌ളൂരുവുമായി ബന്ധപ്പെടുത്താവുന്ന തിരുവനന്തപുരത്തു നിന്നും തുടങ്ങുന്ന അതിവേഗ പാത കണ്ണൂരില്‍ അവസാനിപ്പിക്കുന്നത്.



രാവിലെ 8.20: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍മൂത്രശങ്ക തീര്‍ക്കാന്‍ നെട്ടോട്ടം


തൃക്കരിപ്പൂര്‍: കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്തു സ്‌റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍ ദയനീയം. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ വീഴുന്ന മഴവെള്ളം കെട്ടിടത്തിനകത്തെത്തുന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ കംപ്യൂട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. നിലവില്‍ നാമമാത്രമായ വണ്ടികളാണ് നിര്‍ത്തുന്നത്.  മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് തൃക്കരിപ്പൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരവസരത്തില്‍ പരശുറാം എക്‌സ്പ്രസ് നിര്‍ത്താനുള്ള ഓര്‍ഡര്‍ കിട്ടിയിരുന്നെങ്കിലും ഉദ്യോഗസ്ഥ സംഘം അട്ടിമറിക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയെങ്കിലും അത് ആറു കോണ്‍ക്രീറ്റ് തൂണുകളിലൊതുങ്ങി. റെയില്‍വേ വികസനത്തിനായി രൂപീകരിച്ച തൃക്കരിപ്പൂര്‍ റെയില്‍വേ ആക്ഷന്‍ ഫോറത്തിന്റെ നിരന്തര ഇടപെടല്‍ മൂലമാണ് റെയില്‍വേ സ്റ്റേഷന്‍ കെട്ടിടവും ഇരു പ്‌ളാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും അനുവദിച്ചത്.
എന്നാല്‍ നടപ്പാലത്തിന്റെ അവസ്ഥയും മാറ്റമില്ലാതെ തുടരുന്നു. പാതിവഴിയില്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുന്നു. ആയിരക്കണക്കിനു യാത്രക്കാരുള്ള റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കയറാനും സര്‍ക്കസ് അഭ്യാസിയുടെ മെയ്‌വഴക്കം വേണം.
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തുന്നവര്‍ക്ക് ശങ്കയൊന്നു തോന്നിയാല്‍ കുടുങ്ങിയതു തന്നെ. പിടിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് സ്ത്രീകളാണ്.  ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ ശൗചാലയം ഉണ്ടെങ്കിലും അകത്ത് കയറാന്‍ പറ്റാത്ത അവസ്ഥയില്‍ ജീര്‍ണ്ണിച്ചിരിക്കുന്നു. രണ്ടാം നമ്പര്‍ പ്‌ളാറ്റ് ഫോമിലാകട്ടെ ശങ്ക തീര്‍ക്കാന്‍ ഒരു മാര്‍ഗവുമില്ല.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ രാവിലെ 9.30:
ടിക്കറ്റിനു ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ച
സ്റ്റേഷനില്‍ സ്ഥിതി തഥൈവ..!


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുന്‍പ് ടിക്കറ്റിനു വേണ്ടി ക്യൂ നിന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ കൗണ്ടറിനു മുന്നില്‍ കുഴഞ്ഞു വീണ സമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നത് ഈ സ്റ്റേഷനില്‍ മെഡിക്കല്‍ സംഘം ഇല്ലാത്തതു കൊണ്ടായിരുന്നു.
ഇന്നലെ രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നപ്പോഴും സ്ഥിതി ഇതുതന്നെ. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ യാത്രക്കാരുടെ നീണ്ടനിര. സാധാരണ നിലയില്‍ പ്രതിമാസം  93 ലക്ഷം രൂപയോളം വരുമാനമുള്ള ഈ സ്റ്റേഷനില്‍ ടിക്കറ്റ്  കൗണ്ടര്‍ ഒരെണ്ണം മാത്രം.
ഈയടുത്ത കാലത്ത് ഒരു എ.ടി.വി മെഷീന്‍ ഇവിടെ സ്ഥാപിച്ചെങ്കിലും മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഇതു പ്രവര്‍ത്തന രഹിതമായി.
ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ പൊതു ശൗചാലയമില്ലാത്തതും യാത്രക്കാരെ വലക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ യാത്രക്കാര്‍ കുടപിടിക്കേണ്ട അവസ്ഥ.
എ ക്ലാസ് സ്റ്റേഷനില്‍ ഫൂട്ഓവര്‍ ബ്രിഡ്ജ് ഒരെണ്ണം മാത്രം.  ആകെയുള്ള ഒരു ജല സംഭരണിയില്‍ വെള്ളം തീരുകയും ഈ സമയത്ത് വൈദ്യുതി കൂടി നിലക്കുകയും ചെയ്താല്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും കാര്യം അവതാളത്തിലാകും.
പ്‌ളാറ്റ്‌ഫോമുകളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് ബുദ്ധിമുട്ടിക്കുന്നുവെന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന് യാത്രക്കാരും റെയില്‍വേ ജീവനക്കാരും പറയുന്നു.


കാസര്‍കോട് കുമ്പള ഉപ്പള മഞ്ചേശ്വരം സ്റ്റേഷനുകളിലൂടെ....


കാസര്‍കോട്: ജില്ലാ ആസ്ഥാനമായ കാസര്‍കോട് സ്‌റ്റേഷനിലെത്തിയാല്‍ കാണുന്നത് ട്രെയിനില്‍ കയറാനും ട്രെയിന്‍ ഇറങ്ങി വാഹനം കിട്ടാനുമുള്ള യാത്രക്കാരുടെ തത്രപ്പാടാണ്.
 ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഷനില്‍ ആകെയുള്ളത് ഒരൊറ്റ ഫ്‌ളൈ ഓവര്‍. നിയമം ലംഘിച്ച് പാളങ്ങള്‍ ക്രോസ് ചെയ്താണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നത്.
ടിക്കറ്റ് കൗണ്ടര്‍ ഒന്ന്, ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ആളില്ലാത്ത അവസ്ഥ, വിളിച്ചാല്‍ ഫോണെടുക്കാത്ത സ്റ്റേഷന്‍ എന്നിവ കാസര്‍കോടെ കാഴ്ച്ചകളാണ്.
സ്റ്റേഷനുമുന്നില്‍ പാര്‍ക്കിങ് കൃത്യമായി നടത്താത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
 പ്രാഥമിക ആവശ്യത്തിനുപോലുമുള്ള സൗകര്യമില്ലെന്നതാണ് കാസര്‍കോടെ മറ്റൊരു വിശേഷം. ഷീ ടോയ്‌ലെറ്റും പണിമുടക്കില്‍. ചെറുസ്റ്റേഷനുകളായ കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്‌റ്റേഷനുകളില്‍ പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം ഇല്ലാത്തതിനു പുറമെ രാത്രിയില്‍ വെളിച്ചം ആവശ്യത്തിന് ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു.
ഈ സ്റ്റേഷനുകളിലൊന്നും യാത്രക്കാര്‍ക്കു ട്രെയിന്‍ കാത്തിരിപ്പുകാര്‍ക്കുമുള്ള ഷെല്‍ട്ടറുകള്‍ ഇല്ലാത്തത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.



രാവിലെ 8.10: ചെറുവത്തൂര്‍ സ്റ്റേഷന്‍


ചെറുവത്തൂര്‍: യാത്രക്കാര്‍ക്കുള്ള അറിയിപ്പെത്തി, കണ്ണൂര്‍ -മംഗലാപുരം പാസഞ്ചര്‍,  എഗ്മോര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ അല്‍പസമയത്തിനകം സ്റ്റേഷനിലെത്തിച്ചേരും.... രണ്ടു പ്ലാറ്റ്‌ഫോമുകളിലുമായി 200ലധികം യാത്രക്കാരുണ്ട്. ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട നിര. വണ്ടിയെത്തും മുന്‍പ് ടിക്കറ്റ് കിട്ടിയാല്‍ കിട്ടി എന്നേ പറയാനാകൂ. ഒരു കൗണ്ടറിലൂടെ യാത്രാടിക്കറ്റ്, സീസണ്‍ ടിക്കറ്റ്, റിസര്‍വേഷന്‍ എന്നിവയെല്ലാം കൊടുക്കണം.
മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും സ്റ്റേഷന്‍ റോഡിലൂടെ വന്നെത്തുന്ന യാത്രക്കാരുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ടു.
പ്ലാറ്റ് ഫോമിലേക്ക് കയറണമെങ്കില്‍ യാത്രക്കാര്‍ അഭ്യാസം പഠിക്കണമെന്നതാണ് സ്ഥിതി. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാല നിര്‍മാണം വൈകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ നിന്നും കിഴക്ക് ഭാഗത്തേക്ക് നടപ്പാലം പണിയണമെന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ടു കാലമേറെയായി.  
ആദര്‍ശ പരിവേഷം ഉണ്ടെങ്കിലും അവഗണനയുടെ മറുപേര് മാത്രമാണ് ഇന്നും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍.
പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ്, അഡീഷണല്‍ ടിക്കറ്റ് കൗണ്ടര്‍, സ്റ്റേഷന്‍ കെട്ടിടം പുതുക്കിപ്പണിയല്‍, പാര്‍ക്കിങ് സൗകര്യം, കോച്ച് നിര്‍ത്തിയിടുന്നത് തിരിച്ചറിയാനുള്ള സിഗ്‌നല്‍ ബോര്‍ഡ് തുടങ്ങി ചെറുവത്തൂരിന്റെ ആവശ്യങ്ങള്‍ ഏറെയാണ്.



രാവിലെ 9.20: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍


നീലേശ്വരം: എന്നെ യാത്രയയക്കാന്‍ വന്ന കൂട്ടുകാരന്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ ഉടന്‍ തന്നെ മടങ്ങി. ട്രെയിനുകള്‍ എത്തുന്ന അറിയിപ്പു വന്നെങ്കിലും ടിക്കറ്റ് ലഭിക്കാതെ നിരവധി യാത്രക്കാര്‍ ക്യൂവിലുണ്ടായിരുന്നു.
എങ്ങനെയൊക്കെയോ ഏക കിളിവാതില്‍ കൗണ്ടറില്‍ നിന്നു ടിക്കറ്റ് സംഘടിപ്പിച്ച് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കു പോകാന്‍ നടപ്പാലത്തില്‍ കയറി. മേല്‍ക്കൂരയില്ലാത്തതിനാല്‍ പെട്ടെന്നു പെയ്ത മഴയും നനഞ്ഞു.
പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാകട്ടെ അവിടെയും ഇതുതന്നെ സ്ഥിതി. മേല്‍ക്കൂരയില്ല. പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ മൂന്നാം ട്രാക്കില്‍ നിര്‍ത്തിയിട്ട വാഗണുകളുടെ ഇടയിലൂടെ കടന്നുവരുന്ന നിരവധി യാത്രക്കാര്‍.
കിഴക്കു വശത്തേക്കുള്ള മേല്‍നടപ്പാലം എന്നു പൂര്‍ത്തിയാകുമെന്ന വിലാപവും കേട്ടു. ദൂരെനിന്നും ട്രെയിനിന്റെ ചൂളംവിളി കേട്ടപ്പോള്‍ എനിക്കു പോകാനുള്ള വണ്ടിയാണെന്നു കരുതി. പക്ഷേ സ്റ്റേഷനിലെ യാത്രക്കാരെ കൈവീശിക്കാണിച്ച് നിര്‍ത്താതെ അതു കടന്നുപോയി.
പിന്നീടാണറിഞ്ഞത് പ്രധാന ദീര്‍ഘദൂര ട്രെയിനുകളായ ചെന്നൈ മെയില്‍, നേത്രാവതി എക്‌സ്പ്രസ്, ഇന്റര്‍സിറ്റി, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവയ്‌ക്കൊന്നും ഇവിടെ സ്റ്റോപ്പില്ലത്രേ.
 എം.പിയുടെ ഹോംസ്റ്റേഷന്റെ പരാധീനതകള്‍ എന്നു തീരുമെന്ന ചിന്തയോടെ ഞാന്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ കയറി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago