ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് മുസ്‌ലിം യുവാവിന് നേരെ പൊലിസ് പീഡനം; മലദ്വാരത്തില്‍ ദണ്ഡ് കയറ്റിയും ശരീരത്തില്‍ ഷോക്കേല്‍പ്പിച്ചും പൊലിസ് ക്രൂരത
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് മുസ്‌ലിം യുവാവിന് നേരെ പൊലീസ് പീഡനം. മലദ്വാരത്തില്‍ ദണ്ഡ് കയറ്റിയും ശരീരത്തില്‍ ഷോക്കേല്‍പ്പിച്ചുമായിരുന്നു ക്രൂരത. ദിവസം മുഴുവന്‍ പീഡനം തുടര്‍ന്നു.
ഉത്തര്‍പ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരന്‍ ക്രൂരപീഡനത്തിനിരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എസ്.ഐ സത്യപാലിന്റെ നേതൃത്വത്തിലാണ് 22കാരനെ അറസ്റ്റ് ചെയ്തത്. യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം 100 രൂപ നല്‍കി വിട്ടയക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.ഷോക്കേറ്റതിന്റെ ആഘാതത്തില്‍ യുവാവിന് ഇടക്കിടെ അപസ്മാരം ഉണ്ടാകുന്നതായും നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിച്ചതിനാല്‍ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ്, നാല് കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് അജ്ഞാതര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
5 UP cops torture man, insert stick in rectum, give electric shock
— Kanwardeep singh (@KanwardeepsTOI) June 5, 2022
UP's Budaun
https://t.co/FXitnJZP9y@kavita_krishnan @timesofindia pic.twitter.com/5bxuhMCxUY
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."