നഗരസഭയില്‍ പോര് കൊഴുക്കുന്നു; യു.ഡി.എഫിന്റെ ധര്‍ണ ഇന്ന്
കാഞ്ഞങ്ങാട്: നഗരസഭയില്‍ യു.ഡി.എഫ്,എല്‍.ഡി.എഫ് പോര് കൊഴുക്കുന്നു. നഗരസഭാ ചെയര്‍മാനെതിരേ നിസ്സഹകരണ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങിയതോടെ പ്രശ്‌നം നഗര ഭരണത്തെ തന്നെ പ്രതികൂലമാക്കുന്ന തരത്തില്‍ സങ്കീര്‍ണ്ണമാവുകയാണ്.
ചെയര്‍മാന്‍ വി.വി രമേശന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ചും സ്ഥിരം സമിതി അംഗങ്ങളെ നോക്കുകുത്തിയാക്കി നഗരസഭാ യോഗങ്ങള്‍ വിളിക്കാതെ കാര്യങ്ങള്‍ നീക്കുന്നതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനെ മറികടക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ഭരണപക്ഷം നാളെ 10ന് നഗരസഭാ യോഗം വിളിക്കുകയായിരുന്നു.
യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ പ്രഖ്യാപിച്ച ശേഷമായിരുന്നു ഈ യോഗം വിളി. വാര്‍ഡുകളിലെ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗമായതിനാല്‍ ഇതില്‍ പങ്കെടുക്കാതിരിക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് സാധിക്കാതെ വരുമെന്നതിനാല്‍ ഇതേ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ നടത്തുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഇന്നും ധര്‍ണ മുടക്കാന്‍ ഭരണ പക്ഷം ഓണാഘോഷ കമ്മിറ്റി രൂപീകരണ യോഗം വിളിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു.കാലങ്ങളായി നഗരസഭയില്‍ വികസനത്തിന്റെ കാര്യത്തില്‍ വിവേചനങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ നഗരസഭയെ ചെയര്‍മാന്‍ രാഷ്ട്രീയ വേദിയാക്കി മാറ്റിയിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ താന്‍ മുന്‍കൈയെടുക്കുമ്പോള്‍ അതുമായി സഹകരിക്കാതെ യു.ഡി.എഫ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, എം.എം നാരായണന്‍ എന്നിവരെ ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും പങ്കെടുക്കാതെ ഇവര്‍ നിഷേധാത്മകനയം തുടരുകയാണെന്നാണ് ചെയര്‍മാന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."