HOME
DETAILS
MAL
കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണം; തലക്കും നെഞ്ചിനുമേറ്റ പരുക്ക് മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
backup
June 07 2022 | 05:06 AM
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണം തലക്കും നെഞ്ചിനുമേറ്റ പരുക്ക് മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉള്ള പരുക്കുകള്‍ ശക്തമായ ആഘാതത്തെ തുടര്‍ന്നുണ്ടായതാണ്.
ശരീരത്തില്‍ ഗ്രീസിന്റെ അംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മെയ് 11ന് മാണ്ട്യയിലെ റയില്‍വേ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോയതായിരുന്നു. തുടര്‍ന്ന് ജംഷീദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."