HOME
DETAILS

പുതിയ പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധം: വജാഹത്ത് ഹബീബുല്ല

  
backup
June 05, 2021 | 5:42 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8

 

ചെന്നൈ: ലക്ഷദ്വീപില്‍ പുതുതായി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധമാണെന്ന് ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്ററും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ വജാഹത്ത് ഹബീബുല്ല പറഞ്ഞു. എം.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓപണ്‍ ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ വികസനനയത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല. കഴിഞ്ഞ 75 വര്‍ഷമായി ലക്ഷദ്വീപില്‍ വികസനം ഉണ്ടായിട്ടില്ല എന്ന കണ്ടെത്തല്‍ തെറ്റാണ്. അവിടുത്തുകാരുടെ ഭൂമി വികസനം എന്ന പേരില്‍ ഏറ്റെടുത്തത് കുടിയൊഴിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ജനനനിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവുള്ള ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാടില്ല എന്നത് യുക്തിസഹമല്ല. ബീഫ് നിരോധനം, കുറ്റകൃത്യനിരക്ക് കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാആക്ട് നടപ്പാക്കാനുള്ള നീക്കം എന്നിവ അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളാണെന്നും വജഹത്ത് പറഞ്ഞു.


മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷനായി.


ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു മോഡറേറ്ററായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഡോ. ഹസന്‍ ഗിയസ്, അസദ് അഹമ്മദ്, ഫാരിശ ടീച്ചര്‍, എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, ഇ. ഷമീര്‍, അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  2 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  2 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  2 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  2 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  2 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  2 days ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  2 days ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  2 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  2 days ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 days ago