HOME
DETAILS
MAL
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച്ച കൂടി നീട്ടി
backup
June 05 2021 | 06:06 AM
ചെന്നൈ: തമിഴ്നാട്ടില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം.
അതേസമയം, രോഗവ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍ ഉള്‍പ്പെടെ 11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും.
തുടര്‍ച്ചയായ 11ാം ദിവസവും തമിഴ്നാട്ടില്‍ 450 ന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."