HOME
DETAILS

കരുണാകരന്റെ പ്രസക്തിയും പിൻഗാമിയും

  
backup
June 08 2022 | 04:06 AM

the-relevance-and-successor-of-karunakaran-2022

കെ.പി നൗഷാദ് അലി
9847524901

ഉപതെരഞ്ഞെടുപ്പുകൾ പലപ്പോഴും മണ്ഡലങ്ങളെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാക്കാറുണ്ട്. ചിക്ക്മംഗളൂരും നന്ദ്യാലും മുതൽ കേരളത്തിൽ മുഖ്യമന്ത്രിമാർക്ക് വഴിയൊരുക്കിയ കഴക്കൂട്ടവും തിരൂരങ്ങാടിയും തലശ്ശേരിയുമൊക്കെ അതിൽപെടും. വലിയ ബഹളങ്ങളില്ലാതെ കടന്നുപോകുമായിരുന്ന തൃക്കാക്കര സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും അഭിമാന പോരാട്ടമായി ഏറ്റെടുത്തതുവഴി ചരിത്രത്തിൽ ഇടംപിടിച്ചു. പുതിയകാല ജനാധിപത്യത്തിലെ മുഴുവൻ പരുക്കൻ അടവുകളും പ്രയോഗിക്കപ്പെട്ടെങ്കിലും തൃക്കാക്കരയിലെ ജനവിധി മതനിരപേക്ഷ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തിപ്പിടിക്കുന്ന ഒന്നായി മാറി.


ജനാധിപത്യത്തിൽ തോൽക്കുന്നവനും ഇടമുണ്ടെന്നാണ് വയ്‌പെങ്കിലും മത്സരങ്ങൾ എന്നും വിജയിക്കുന്നവന്റെ കൂടെയാണ്. വിജയവും വിജയപ്രതീക്ഷയും ഉണർത്താത്ത ഒരു ആദർശവും അധികകാലം നിലനിന്ന ചരിത്രം നമ്മുടെ മുന്നിലില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായി സംസ്ഥാന രൂപീകരണത്തിന്റെ ആദ്യ വ്യാഴവട്ടങ്ങളിൽ കേരളത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽതന്നെ കേരളത്തിൽ അധികാരം പിടിക്കുന്നത് ദേശാന്തര ശ്രദ്ധയാകർഷിച്ച രാഷ്ട്രീയസംഭവമായിരുന്നു. രാജ്യം മുഴുവൻ കോൺഗ്രസ് തിടമ്പേറ്റുമ്പോൾ കേരളം അപവാദമായി മാറി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അളവറ്റ മാനസികസമ്മർദം അന്നനുഭവിച്ചിരിക്കുമെന്നത് തീർച്ചയാണ്.


1957ൽ 43 സീറ്റിലൊതുങ്ങിയ കോൺഗ്രസ് 1960ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 63 ആയി വർധിപ്പിച്ചു. രാജ്യം മുഴുവൻ മൃഗീയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചുവരുമ്പോൾ തുടർച്ചയായ രണ്ടാംതവണയും കേരളത്തിൽ ഒറ്റയ്ക്ക് ഭരിക്കാൻ സീറ്റ് തികയാതെ വന്നു. 20 സീറ്റ് നേടിയ പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. പട്ടം പഞ്ചാബ് ഗവർണറായി പോയ ശേഷം ആർ. ശങ്കർ കേരളത്തിന്റെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ആ കാലഘട്ടത്തിലെ സാമൂഹിക അവസ്ഥ മുൻനിർത്തി പിന്നോക്ക സമുദായാംഗമായ ആർ. ശങ്കറിനെ മുഖ്യമന്ത്രിയാക്കിയ നീക്കം സാമൂഹ്യനീതിയോടുള്ള കോൺഗ്രസിന്റെ പ്രതിബദ്ധതയായിരുന്നു. ഗ്യാങ് ഓഫ് ബ്രാഹ്മിൺ ബോയ്‌സ് എന്ന് അംബേദ്ക്കർ ആക്ഷേപിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമാനമായി ചിന്തിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറക്കേണ്ടി വന്നു.


കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപീകൃതമായതിനു ശേഷം 1965ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 30 സീറ്റുകളിലൊതുങ്ങി. രണ്ടു വർഷത്തെ രാഷ്ട്രപതി ഭരണവും തങ്ങൾ നേരിട്ട പിളർപ്പും സി.പി.എമ്മിനെ കേരളരാഷ്ട്രീയം കണ്ട മികച്ച നീക്കങ്ങളിലൊന്നിനു പ്രേരിപ്പിച്ചു. സി.പി.ഐ, മുസ്‌ലിം ലീഗ്, എസ്.എസ്.പി, ആർ.എസ്.പി, കെ.ടി.പി, കെ.എസ്.പി കക്ഷികളെ കൂട്ടുപിടിച്ച് 1967 ഫെബ്രുവരിയിൽ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടു. 133ൽ 117 സീറ്റോടെ അവർ അധികാരം പിടിച്ചു. 9 സീറ്റിലൊതുങ്ങിയ കോൺഗ്രസ് മലബാറിൽ സംപൂജ്യരായി.


തൃശൂരിലെ മണലൂർ, മാള, ചാലക്കുടി സീറ്റുകളിൽ നിന്ന് എൻ.ഐ ദേവസിക്കുട്ടിയും കെ. കരുണാകരനും പി.പി ജോർജും ജയിച്ചു. എറണാകുളം, പറവൂർ സീറ്റുകളിൽ അലക്‌സാണ്ടർ പറമ്പിത്തറയും കെ.ടി ജോർജും ദേവികുളത്തുനിന്ന് എൻ. ഗണപതിയും ജയിച്ചുവന്നു. കല്ലൂപ്പാറയിലെ ജോർജ് തോമസും നെയ്യാറ്റിൻകരയിലെ ഗോപാലകൃഷ്ണനും പാറശാലയിലെ ഗമാലിയേലും ചേർന്നപ്പോൾ ഒമ്പതു പേർ പൂർത്തിയായി.


മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലെന്ന് പനമ്പള്ളി സ്വയം പരിഹസിച്ച കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി കെ. കരുണാകരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതേകാലത്ത് ദേശീയതലത്തിലും കോൺഗ്രസിൽ പ്രശ്‌നങ്ങൾ രൂക്ഷമായി. ആദ്യമായി പിളർപ്പ് സംഭവിച്ചു. സംഘടനാ കോൺഗ്രസ് രൂപീകൃതമായി. എന്നാൽ കേരളത്തിൽ കോൺഗ്രസ് സമർഥമായി കരുക്കൾ നീക്കി. സപ്തകക്ഷി മുന്നണിയിൽനിന്ന് സി.പി.ഐയും മുസ്‌ലിം ലീഗും ആർ.എസ്.പിയും കെ.എസ്.പിയും പുറത്തുവന്നു, കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിച്ചു. 1969 നവംബർ ഒന്നിന് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ നയചാതുരിയിൽ രൂപംകൊണ്ട് വൻവിജയം നേടിയ ഒരു മുന്നണി മറ്റൊരു രാഷ്ട്രീയ ചതുരംഗ നീക്കത്തിൽ രണ്ടുവർഷംകൊണ്ട് തരിപ്പണമായി. കെ. കരുണാകരനെ കോൺഗ്രസ് അണികൾ ലീഡർ എന്നു വിളിക്കാൻ ആരംഭിക്കുകയായിരുന്നു.


1970ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് കോൺഗ്രസ് നേതൃത്വം നൽകി. 30 സീറ്റുമായി സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറി. 1970 ഒക്ടോബർ നാലിന് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിൽ 1971 സെപ്റ്റംബറിൽ കോൺഗ്രസ് പങ്കാളിയായി. കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായി. സംഭവബഹുലമായ അടിയന്തിരാവസ്ഥക്കാലം പിന്നിട്ട് 1977ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങി. കോൺഗ്രസും ഇന്ദിരാഗാന്ധിയും ആദ്യമായി തോൽവി രുചിച്ചു. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ പക്ഷേ, കോൺഗ്രസ് മുന്നണി ഐതിഹാസിക വിജയം നേടി രാജ്യത്തെ ഞെട്ടിച്ചു. തുടർന്ന് 1979ലെ യു.ഡി.എഫിന്റെ ഔദ്യോഗിക രൂപീകരണവും കൃത്യമായ ഇടവേളകളിലെ അധികാര പങ്കാളിത്തവും കോൺഗ്രസിനെ അധികാരശ്രേണിയിലെ മുഖ്യ സാന്നിധ്യമായി നിലനിർത്തി.


ഇ.എം.എസും സി.പി.എമ്മും സൈദ്ധാന്തികവും പ്രായോഗികവുമായി ഉയർത്തിയത് വലിയ രാഷ്ട്രീയഭീഷണികളായിരുന്നു. സവിശേഷമായ സോഷ്യൽ എൻജിനീയറിങ്ങും കൂർമബുദ്ധിയും പ്രയോഗിച്ച് കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതിനെ മറികടന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, കേരളരാഷ്ട്രീയം ബംഗാളിനു മുന്നേ സഞ്ചരിക്കാൻ ഇടയുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെയും വ്യക്തിനിയമത്തെയും കടന്നാക്രമിച്ചും സദ്ദാമിനെ പിന്തുണച്ചും ഇതിനെല്ലാം സൈദ്ധാന്തിക പരിവേഷം നൽകിയും ഇ.എം.എസ് സജീവമായുണ്ടായിരുന്ന അക്കാലത്തെ രാഷ്ട്രീയം വലിയ ബൗദ്ധിക വ്യവഹാരം കൂടിയായിരുന്നു.


1967ൽ കരുണാകരൻ കോൺഗ്രസ് നിയമസഭാകക്ഷി നേതാവാകുമ്പോൾ സംസ്ഥാനത്തും ദേശീയതലത്തിലും കോൺഗ്രസിന് വലിയ പ്രതിസന്ധികളുടെ കാലമായിരുന്നു. പദവിയിലേക്ക് കടന്നുവരുന്നതുവരെ കോൺഗ്രസിന്റെ മുഖ്യധാരാ നേതാക്കളുടെ ഗണത്തിൽ കരുണാകരനെ എണ്ണിയിരുന്നില്ല. പനമ്പള്ളി ഗോവിന്ദമേനോൻ, കെ.എ ദാമോദര മേനോൻ, കോഴിപ്പുറത്ത് മാധവമേനോൻ, ആർ. ശങ്കർ, സി.എം സ്റ്റീഫൻ തുടങ്ങി ഉന്നതശീർഷരായ നിരവധി കോൺഗ്രസ് നേതാക്കൾ അന്ന് കേരളത്തിലുണ്ട്. എന്നാൽ സവിശേഷ ശൈലിയും വ്യത്യസ്ത പാതകളും കരുണാകരനെ ലബ്ധപ്രതിഷ്ഠനാക്കുന്നതിനൊപ്പം കോൺഗ്രസിനു പുതുജീവനും പകർന്നുനൽകി. കോൺഗ്രസിന്റെ വർത്തമാന കാലവും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്. രക്ഷകനെ അണികൾ തേടുന്നതിൽ കുറ്റം പറയാൻ സാധിക്കില്ല. അവരുടെ സ്വപ്നങ്ങൾക്ക് പുതിയനിറം കൈവന്നുവെന്നത് സത്യമാണ്. പ്രതിസന്ധികളെ വകഞ്ഞുമാറ്റി കോൺഗ്രസിന്റെ സിരകളിലെ രക്തയോട്ടം വർധിക്കുന്നത് മതേതര ജനാധിപത്യ ചിന്തകൾക്കു പകരുന്ന ആശ്വാസം ചില്ലറയൊന്നുമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago