പ്രസിഡന്റിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്ത ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് നിരോധിച്ച് നൈജീരിയ
അബുജ: സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് നിരോധിച്ച് നൈജീരിയ. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
1967-1970 ആഭ്യന്തര യുദ്ധത്തെ പരാമര്‍ശിച്ചുള്ള പ്രകോപനപരമായ ട്വീറ്റാണ് ബുഹാരിയുടെ അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തത്. ട്വിറ്റര്‍ അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് വാര്‍ത്താ വിവര മന്ത്രി ലായ് മുഹമ്മദ് പറഞ്ഞു. നംദി കാനുവിന്റെ ട്വീറ്റ് ട്വിറ്റര്‍ എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.
നൈജീരിയയുടെ പഴയ കിഴക്കന്‍ മേഖല പ്രത്യേകം രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ള ഇന്‍ഡീജീനിയസ് പീപ്പിള്‍ ഓഫ് ബിയാഫ്ര നേതാവാണ് നംദി കാനു. രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ട് ഇസ്‌റാഈലിലാണ് അദ്ദേഹമിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."