HOME
DETAILS
MAL
പെരുന്നാൾ: ഷാർജയിലെ പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു
backup
April 20 2023 | 15:04 PM
ഷാർജ: ഷാർജ മുനിസിപ്പാലിറ്റി ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ സിറ്റി പാർക്കുകളുടെ സമയം പ്രഖ്യാപിച്ചു. ഈദ് അവധിക്കുള്ള പുതുക്കിയ പ്രവൃത്തി സമയം ശവ്വാൽ 1 മുതൽ 3 വരെ ബാധകമാണെന്ന് മുനിസിപ്പാലിറ്റി ട്വീറ്റിൽ അറിയിച്ചു. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ശവ്വാലിന്റെ ആദ്യ ദിവസം വെള്ളിയോ ശനിയാഴ്ചയോ ആയിരിക്കും.
ഷാർജ നാഷണൽ പാർക്കും റോള പാർക്കും രാവിലെ 8 മുതൽ രാത്രി 12 വരെ തുറക്കും. മറ്റെല്ലാ പാർക്കുകളും വൈകുന്നേരം 4 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."