നാളികേര കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി
കുന്നംകുളം: തേങ്ങയുടെ വിലയിടിവ് മുതലെടുത്ത് സ്വകാര്യ കച്ചവടക്കാര്‍ നാളികേര കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. കടകളില്‍ നിന്ന് നാളികേരം വാങ്ങുമ്പോള്‍ കിലോയ്ക്ക് 20-24 തോതില്‍ വില നല്കുമ്പോള് കര്‍ഷകരില്‍ നിന്ന് 15-17 തോതിലാണ് നാളികേരം വാങ്ങുന്നത്. കേരഫെഡ് സംഭരിക്കുന്ന നാളികേരത്തിന് മികച്ച വില ലഭിക്കുന്നുണ്ട്.
എന്നാല്‍ മേഖലയില്‍ കൃഷിഭവന് വഴിയുള്ള തേങ്ങ സംഭരണം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഈ വില ലഭിക്കുന്നില്ല.
കൂലി ചെലവ് വര്‍ഷം തോറും വര്‍ധിക്കുമ്പോള്‍ ഇതിന് അനുപാതികമായി നാളികേരത്തിന് വില ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വില കുറഞ്ഞതോടെ തെങ്ങിനുള്ള പരിചരണം കര്‍ഷകര്‍ കുറച്ചു. ഇതോടെ ഉല്പാദനവും കുറഞ്ഞു. മുന്‍പ് മാസം തോറും തേങ്ങ ഇട്ടിരുന്നത് രണ്ടും മൂന്നും മാസം കൂടുമ്പോഴായി. റോഡരികിലെ പറമ്പുകളിലെ തെങ്ങുകളില്‍ നിന്ന് നാളികേരം വിളഞ്ഞ് റോഡിലേക്ക് വീഴുന്നത് വഴിയാത്രക്കാര്‍ക്കും പ്രശ്നമാകുന്നുണ്ട്.
നാളികേരത്തിനുള്ള വില ഇടിവിനെ തുടര്‍ന്ന് കേരകര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എല്ലാ കൃഷിഭവനിലൂടെയും തേങ്ങ സംഭരിക്കുവാന്‍ നടപടിയെടുക്കണമെന്ന് കേരകര്‍ഷക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."