'കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു' ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ 23 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനു ബ്രേക്കിട്ട് മിതാലി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണു മുപ്പത്തിയൊന്‍പതുകാരിയായ മിതാലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് (7805) നേടിയ താരമായി മിതാലിക്കു കീഴില്‍, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,364 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
'കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്.
എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്', മിതാലി കുറിച്ചു.12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍.
Thank you for all your love & support over the years!
— Mithali Raj (@M_Raj03) June 8, 2022
I look forward to my 2nd innings with your blessing and support. pic.twitter.com/OkPUICcU4u
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."