ADVERTISEMENT
HOME
DETAILS

കൊവിഡ്: രാജ്യം നാലാം തരംഗത്തിലേക്കോ?

ADVERTISEMENT
  
backup
June 09 2022 | 04:06 AM

covid-is-the-country-on-the-fourth-wave-2022-june-09


രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 5,000ത്തിന് മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം കേസുകളുടെ എണ്ണത്തിൽ 41 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതായത്, കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കുതിച്ചു ചാട്ടമാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളമാണ് കേസുകളുടെ എണ്ണത്തിൽ ഇപ്പോൾ രാജ്യത്ത് മുന്നിൽ. രാജ്യം നാലാം തരംഗത്തിലേക്ക് അടുക്കുകയാണോയെന്ന ആശങ്ക ശക്തമാണ്. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് വീണ്ടും രോഗവ്യാപന ഭീഷണി വരുന്നത്. നാലാം തരംഗത്തിന്റെ സാധ്യത കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല, മാസ്‌ക് അടക്കമുള്ള സുരക്ഷാ മാർഗങ്ങൾ പിന്തുടരുന്ന കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.


രോഗവ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. രോഗവ്യാപനം ശമിച്ചുവെന്ന് സൂചനകൾ ലഭിച്ചതിന് പിന്നാലെ രാജ്യമെമ്പാടും സ്‌കൂളുകൾ തുറക്കുകയും മാസ്‌കിന്റെ കാര്യത്തിൽ ഇളവുകൾ വരികയും കൂട്ടം കൂടുന്നതിലുള്ള വിലക്ക് എടുത്തുകളയുകയും ചെയ്തതോടെയാണ് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നത്.


ജനങ്ങൾ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങിയാൽ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നതിൽ തർക്കമില്ല. സാനിറ്റൈസർ ഉപയോഗിക്കുന്നതു പോലുള്ള പ്രതിരോധ നടപടികളിൽ ആളുകൾക്ക് സൂക്ഷ്മത നഷ്ടപ്പെട്ടിരിക്കുന്നു. ഇതെല്ലാം കേസുകൾ അതിവേഗത്തിൽ കൂടാൻ കാരണമാവും. കൊവിഡ് നാലാം തരംഗം മുൻകൂട്ടി കാണാൻ കഴിയാത്ത ഒന്നല്ല. ആദ്യം രണ്ടു തരംഗങ്ങളുണ്ടായപ്പോൾ തന്നെ മൂന്നാം തരംഗവും നാലാം തരംഗവും പ്രവചിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിനെ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവിഷ്‌കരിക്കേണ്ട സമയമായിട്ടുണ്ട്. ഏറെ വൈകുംമുമ്പ് തന്നെ ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ആശുപത്രികളിലും മറ്റും ആവശ്യമായി ചികിത്സാ സൗകര്യമൊരുക്കാനും സർക്കാരുകൾ തയാറാകണം.


ജനസംഖ്യയിൽ വലിയൊരു വിഭാഗം വാക്‌സിനെടുത്തതിനാൽ നാലാം തരംഗം കാര്യമായി ഏശാനിടയില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്. എന്നാൽ, പുതിയ വകഭേദങ്ങൾ ഉണ്ടായാൽ ഈ കണക്കുകൂട്ടലുകൾ തെറ്റുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു. മുൻകാല അനുഭവം വച്ചുനോക്കിയാൽ പ്രവചനാതീതമാണ് കൊവിഡ്. ഏതെല്ലാം രീതിയിൽ അത് ബാധിക്കുമെന്ന് പൂർണമായും മുൻകൂട്ടി കണക്കാക്കാനാവില്ല. വൈറസിന്റെ പരിണാമം തികച്ചും ക്രമരഹിതവും പ്രവചനാതീതവുമാണ്. ഒരു പുതിയ വകഭേദത്തിന്റെ ആവിർഭാവമുണ്ടായാൽ ഇന്ത്യയിൽ കൊവിഡ് ബാധയുടെ ശക്തമായ മറ്റൊരു തരംഗമുണ്ടാകും. ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇതിനകം തന്നെ ഒമിക്രോൺ വകഭേദം ബാധിച്ചവരാണ്. ഈ വകഭേദത്തിനെതിരേ ജനങ്ങൾക്ക് ന്യായമായ പ്രതിരോധശേഷി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിരോധശേഷി എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ വ്യക്തമല്ല.


ആ പ്രതിരോധ ശേഷി കുറഞ്ഞത് ആറു മുതൽ ഒമ്പതു മാസം വരെ നീളുമെന്നാണ് നിലവിലെ ധാരണ. മാർച്ച് മുതൽ ലോകത്ത് കൊവിഡ് വ്യാപകമാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഈ സമയത്ത് ചൈനയിലും യൂറോപ്പിലും അമേരിക്കയിലും കേസുകൾ ഉയർന്നിരുന്നു. അവിടത്തെ ഇളവുകളാണ് കേസുകൾ കൂടുന്നതിന്റെ കാരണമെന്നാണ് കരുതിയിരുന്നത്. ഈ രാജ്യങ്ങളിലെല്ലാം ജനജീവിതം കൊവിഡിന് മുമ്പുള്ളത് പോലെ ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ, മൂന്നാമത്തെ തരംഗം കുറഞ്ഞത് വളരെ വേഗത്തിലായിരുന്നു. അതോടെയാണ് ജനം ഇതിനെ ലാഘവത്തോടെ കാണാൻ തുടങ്ങുന്നത്. ഏപ്രിൽ ആയതോടെ ഡൽഹിയിലും ഹരിയാനയിലും കേസുകൾ വർധിച്ചത് ഇന്ത്യയിലും കേസുകൾ ഉയരുന്നതിന്റെ സൂചനയായിരുന്നു. പിന്നാലെ മഹാരാഷ്ട്രയും കേരളവും ഡൽഹിയിലുമെല്ലാം കേസുകൾ കൂടി.


മഹാരാഷ്ട്രയിലെയും കേരളത്തിലെയും ഡൽഹിയിലെയും കുതിച്ചുചാട്ടം വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദത്തിന്റെ ആവിർഭാവത്താലുണ്ടായതല്ല. കുതിച്ചുചാട്ടത്തിന് കാരണമാകുന്ന ഘടകങ്ങളിൽ കാര്യമായ മാറ്റമൊന്നും ഇല്ലാത്തതിനാൽ മുൻകരുതൽ നടപടികൾ ഫലം കാണേണ്ടതാണ്. പല മേഖലകളിലും രോഗവ്യാപനം കുറഞ്ഞതോടെ പരിശോധനകളുടെ എണ്ണം കുറച്ചതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം സജീവമായി തുടരണമെങ്കിൽ പരിശോധനകൾ അത്യവശ്യമാണ്. രോഗം കണ്ടെത്താനാവാത്ത സാഹചര്യം അതിതീവ്ര വ്യാപനത്തിലേക്ക് നയിക്കും. മഹാമാരി പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കുംവരെ പരിശോധന അനിവാര്യമാണ്. 


എന്നാൽ പല സംസ്ഥാനങ്ങളിലും സ്‌കൂളുകളും കോളജുകളും തുറന്നതും നിരവധി സംസ്ഥാനങ്ങളിൽ മാസ്‌ക് ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും കണക്കിലെടുക്കുമ്പോഴും കേസുകളിൽ രേഖപ്പെടുത്തിയ വർധനവ് പൂർണമായും ഔദ്യോ ഗികമല്ലെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. കേസുകളിൽ കുതിപ്പ് രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, കേരളം, മിസോറാം, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കൊവിഡിനെതിരേ ജാഗ്രത പാലിക്കാനും നിയന്ത്രണ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അടുത്തിടെ സർക്കാരുകൾക്ക് കത്തെഴുതിയിരുന്നു.


കൊവിഡ് രോഗികളിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹി എൻ.സി.ആർ, ഹരിയാന പോലുള്ള രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ വർധനവ് ഉള്ളതെന്ന് മുംബൈ ഫോർട്ടിസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയരക്ടർ ഡോ. രാഹുൽ പണ്ഡിറ്റ് രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. അതിനാൽ പ്രാദേശികതലത്തിൽ മാത്രമായുള്ള ഈ കുതിച്ചുചാട്ടത്തെ മറ്റൊരു തരംഗമായി കണക്കാക്കേണ്ടതില്ലെന്നും വലിയ പ്രശ്‌നമായി ജനങ്ങൾ കാണേണ്ടതില്ലെന്നുമാണ് വിദഗ്ധാഭിപ്രായം. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ എക്‌സ്.ഇ വകഭേദം രേഖപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു. അതുകൊണ്ടുതന്നെ കൊവിഡ് രാജ്യത്തുനിന്ന് പൂർണമായും ഇല്ലാതായിട്ടില്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ജനങ്ങൾ പൂർണമായും വാക്‌സിനേഷൻ സ്വീകരിക്കുകയും കൊവിഡ് നിബന്ധനകൾ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  6 days ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  6 days ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  6 days ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  6 days ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  6 days ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  6 days ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  6 days ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  6 days ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  6 days ago