കുഴല്‍പ്പണക്കേസില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം കുറ്റാരോപിതരായിട്ടും ദേശീയ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയല്ല: എളമരം കരീം
തിരുവനന്തപുരം:കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതൃത്വം പ്രതിക്കൂട്ടിലായിട്ടും ദേശീയ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയല്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം.
'400 ഹവാല പണമിടപാട് കേസില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഴുവന്‍ നേതൃത്വവും കുറ്റാരോപിതരായ സ്ഥിതിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എങ്ങനെയൊക്കെ കള്ളപ്പണ ഇടപാടു നടത്തി എന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പണം കടത്തിയെന്നാണ് ആരോപണം. എന്നിട്ടും ഇത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന വാര്‍ത്തയല്ല. എളമരം കരീം വിമര്‍ശിച്ചു.
https://twitter.com/ElamaramKareem_/status/1401441850699837440
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ രണ്ടര ലക്ഷം രൂപ തന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്ന് കെ. സുന്ദര പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുമെന്നും സുന്ദര വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."