HOME
DETAILS
MAL
കൊടും ചൂട്; വെയിലത്ത് നിര്‍ത്തിയിട്ട ടാറ്റാ ഹാരിയറിന്റെ ബമ്പറും ഗ്രില്ലും ഉരുകിപ്പോയി
backup
April 22 2023 | 09:04 AM
വെയിലത്ത് നിര്‍ത്തിയിട്ട ടാറ്റാ ഹാരിയറിന്റെ ബമ്പറും ഗ്രില്ലും ഉരുകിപ്പോയി
ബംഗളൂരു നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബമ്പറും ഗ്രില്ലും ചൂടുകൊണ്ട് ഉരുകിപ്പോയി. ടാറ്റ ഹാരിയര്‍ കാറിന്റെ ബ്രംബറും, ഗ്രില്ലും ചൂടുകൊണ്ട് ഉരുകി പോയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വെയില് നാളത്തിന് 98 ഡിഗ്രി വരെ ചൂടുണ്ട്. കടുത്ത ചൂടാണ് സംഭവത്തിന് കാരണം എന്നാണ് നിഗമനം. വാഹനത്തിന്റെ ഉടമ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വെയിലത്ത് പാര്‍ക്ക് ചെയ്ത് തിരികെ വന്നതിനുശേഷമാണ് ഉരുകിപ്പോയ ബംബറും ഗ്രില്ലും ഉടമസ്ഥന് കാണുന്നത്. 2021 മോഡല്‍ ടാറ്റ ഹാരിയര്‍ കാറാണ് തന്റേതെന്ന് ഉടമസ്ഥന് സൗരവ് നഹത പറഞ്ഞു.
ഇക്കാര്യം സൗരവ് ട്വീറ്റ് ചെയ്തതിനു പിന്നാലെ ടാറ്റ അദ്ദേഹത്തെ ബന്ധപ്പെടുകയും സര്‍വീസിന് വാഹനം എത്തിക്കാന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."