HOME
DETAILS
MAL
അയോധ്യ: നിര്‍ദിഷ്ട പള്ളിക്ക് മൗലവി അഹ്മദുല്ല ഷായുടെ പേര് നല്‍കും
backup
June 07 2021 | 04:06 AM
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്ത സുപ്രിംകോടതി ഉത്തരവ് പ്രകാരം നിര്‍മിക്കുന്ന മുസ്‌ലിം പള്ളി പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മൗലവി അഹ്മദുല്ല ഷാ ഫൈസാബാദിയുടെ പേരില്‍ അറിയപ്പെടും.
ഫൈസാദാബ് മൗലവി എന്ന വിശേഷണമുള്ള അഹ്മദുല്ല ഷാ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പള്ളി നിര്‍മാണച്ചുമതലയുള്ള ഇന്തോ- ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പള്ളിക്കു പുറമെ ആശുപത്രി, മ്യൂസിയം, ഗവേഷണകേന്ദ്രം, സമൂഹ അടുക്കള, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവയാണ് ബാബരി ഭൂമിക്കു പകരമായി കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുക. ഈ പദ്ധതി പൂര്‍ണമായി അഹ്മദുല്ല ഷായുടെ പേരില്‍ സമര്‍പ്പിക്കുകയാണെന്നും അവധിനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് മോചിപ്പിക്കുന്നതിനു പിന്നിലെ വിളക്കുമാടമായിരുന്നു അഹ്മദുല്ല ഷായെന്നും ഐ.ഐ.സി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
അയോധ്യയിലെ ധന്നിപൂര്‍ ആണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം. അതേസമയം, അഞ്ചേക്കര്‍ സ്വീകാര്യമല്ലെന്നാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."