എ.ഐ ക്യാമറയില്‍ പെട്ടോ?, പരാതിയുണ്ടെങ്കില്‍ എവിടെ പറയും?
എ.ഐ ക്യാമറയില്‍ പെട്ടോ?, പരാതിയുണ്ടെങ്കില്‍ എവിടെ പറയും?
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുകയാണ്. 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഗതാഗത നിയമം ലംഘിച്ചുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയമം കര്‍ശനമാകാകുന്നത്.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുക, രണ്ടിലധികം പേര്‍ യാത്രചെയ്യുക, കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുക, സിഗ്നല്‍ വെട്ടികള്‍തുടങ്ങി എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എ.ഐ ക്യാമറയില്‍ പതിയും.
അതേസമയം, തങ്ങളുടെ ചിത്രം ക്യാമറിയില്‍ പതിഞ്ഞാല്‍ പിന്നീടുള്ള നടപടികള്‍ എന്തായിരിക്കുമെന്നത് സംബന്ധിച്ച് പലര്‍ക്കും ധാരണയുണ്ടാകില്ല. മാത്രമല്ല, ഇത്തരത്തില്‍ ലഭിക്കുന്ന ചെലാനുകളെ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ എവിടെയാണ് പോകേണ്ടതെന്നും വലിയ അറിവുണ്ടാവുകയില്ല. നിങ്ങളുടെ പരാതി ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌മെന്റ് ഓഫിസിലാണ് അറിയിക്കേണ്ടത്.
എ.ഐ ക്യാമറയില്‍ നിയമലംഘനം പതിഞ്ഞാലുള്ള നടപടികള്‍ എന്തെല്ലാം
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍ , ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.
ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് പ്രസ്തുത ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങള്‍ക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാന്‍ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫന്‍സ് ഡിറ്റക്ഷന്‍ ആട്ടോമാറ്റിക് ആയി തന്നെ കൂടുതല്‍ കാര്യക്ഷമമായും എറര്‍ സംഭവിക്കാത്ത രീതിയിലും സ്വയം അപ്‌ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്‌നോളജി (Deep Learning technology) അനുവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതും തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാല്‍ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടേക്കാം.
പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ (E ചെല്ലാന്‍ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം.
ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകള്‍ തയ്യാറാക്കി അയക്കുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുന്നതിനും കെല്‍ട്രോണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പുമായി കരാറില്‍ പെട്ടിട്ടുള്ളത്.
വിവരങ്ങള്‍ക്ക് കടപ്പാട്: എം.വി.ഡി കേരള ഫേസ്ബുക്ക് പേജ്
kerala-mvd-ai-camera-fine-what-to-do-safe-details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."