HOME
DETAILS
MAL
കൊവിഡ്-19 നിയന്ത്രണം: ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് കത്തയച്ചു
backup
June 07 2021 | 10:06 AM
കോഴിക്കോട്: കൊവിഡ്- 19 നിയന്ത്രണത്തില്‍ നിന്ന് ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാരും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കൊവിഡ് 19 നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചുവരുന്നുണ്ട്. നേരത്തെ ഇളവ് അനുവദിച്ചപ്പോള്‍ സ്വീകരിച്ച മാതൃക പിന്തുടര്ന്ന് കൊവിഡ് പ്രോട്ടൊക്കോള് പൂര്‍ണമായും പാലിച്ച് പള്ളികളില്‍ ആരാധന നടത്താന്‍ അനുമതി ഉണ്ടാവണമെന്ന് ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."