AI നിരീക്ഷണ ക്യാമറകളില്‍ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കണം; ആവശ്യം ശക്തമാകുന്നു
AI നിരീക്ഷണ ക്യാമറകളില്‍ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കണം
തിരുവനന്തപുരം: എഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ റോഡിലെ നിയമങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ തീര്‍ത്തും പാലിക്കുക എന്നത് ശാരീരികമായും മാനസികമായും പ്രയാസം നേരിടുന്ന കുട്ടികളെ സംബന്ധിച്ച് വെല്ലുവിളിയാവുകയാണ്.
മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സക്കും സ്‌കൂളിലേക്കുമൊക്കെ കൊണ്ടുപോകുമ്പോള്‍ ഇരുചക്ര വാഹനങ്ങളില്‍ പിതാവ് വണ്ടി ഓടിക്കേണ്ടി വരുമ്പോള്‍ പിറകില്‍ മാതാവ് കുട്ടിയെ പിടിച്ചിരിക്കേണ്ടതായി വരുന്നുണ്ട്. ശാരീരിക മാനസിക ആസ്വസ്ഥതകള്‍ കാരണം കുട്ടികള്‍ക്ക് ഹെല്‍മറ്റ് ധരിച്ചു യാത്ര ചെയ്യാനും ഇത്തരം കുട്ടികകള്‍ക് ആരോഗ്യ പ്രശ്ണങ്ങള്‍ ഉണ്ടാക്കും മാത്രമല്ല കുട്ടികളെ ബൈക്കില്‍ ഇരുത്തി ഹോസ്പിറ്റലിലേക്കും മറ്റും കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നതുകൊണ്ട് ഓട്ടോ ടാക്‌സി വിളിച്ച് യാത്ര ചെയ്യാനും ഇവര്‍ക്ക് പ്രയാസമാവും.
ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളുടെ വാഹനങ്ങളെ എഐ ക്യാമറകളില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ ശബ്ദം എന്ന വോയിസ് ഓഫ് ഡിസേബിള്‍ഡ് സംഘടനയുടെ സംസ്ഥാന നേതൃത്വം കേരള മുഖ്യമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്കും നിവേദനം നല്‍കിയെന്ന് വോയിസ് ഓഫ് ഡിസേബിള്‍ഡ് അരീക്കോട് ബ്ലോക്ക് ഭാരവാഹികളായ ഫൈസല്‍ ബാബു കാവനൂര്‍ , അനീഷ് ബാബു അരീകോട് , ജമീല ഊര്‍ങ്ങാട്ടിരി എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."